ഒരു കാലത്തു അവൾ കടിച്ച ആപ്പിൾ ലേലത്തിൽ വാങ്ങുവാൻ വരെ ആളുകൾ തിടുക്കം കാട്ടി ! അവളണിഞ്ഞ വസ്ത്രങ്ങൾ സ്വന്തമാക്കുവാനായി പലരും കാത്തു നിന്നു !

0
108

ഈ തിടുക്കവും പരാക്രമവുമൊക്കെ അൽപ്പായുസ്സേയുണ്ടായിരുന്നുള്ളൂ.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും അധികമാരും അവരുടെ ഇരുപത്തിമൂന്നാം ചരമവാർഷികത്തിൽ അവരെ കുറിച്ചു അധികം എഴുതി കണ്ടില്ല. അവർ മരിച്ചു കിടന്ന ആശുപത്രിയിൽ പോലും അധികമാരും ഉണ്ടായിരുന്നില്ല.

സിൽക്ക് സ്മിത

ചാരുശ്രീ എന്ന അവരുടെ അയൽവാസി എഴുതിയ ബ്ലോഗിൽ സ്മിതയെ കുറിച്ചു പറയുന്നത് നാം അറിയേണ്ടതാണ്. ഇവരുടെ വീട് കഴിഞ്ഞു വേണമത്രെ സ്മിതയുടെ വീട്ടിലേയ്ക്ക് പോകുവാൻ. ആ വഴി വരുന്ന ചിലർ അവരോട് പലപ്പോഴും സ്മിതയുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിക്കുമായിരുന്നത്രെ. ശ്രീലങ്കൻ അഭയാർഥികൾ മുതൽ നാട്ടിലെ പലരും അവരെ സഹായത്തിന് വേണ്ടി കാണാൻ വന്നിരുന്നു. അവർ ഉദാരമായി സഹായങ്ങൾ നൽകിയിരുന്നു. ഒരിക്കൽ ആന്ധ്രയിൽ നിന്ന് നാട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓടി വന്നൊരു പെണ്കുട്ടിക്ക് അവർ സ്നേഹവും പണവും സഹായവും നൽകിയത് അവർ പരാമർശിക്കുന്നു. സ്ഥിരമായി അമ്പലത്തിൽ പോവുകയും ചെയ്തിരുന്നതായി അവർ ഓർക്കുന്നു.(ബ്ലോഗിന്റെ ലിങ്ക് കമെന്റിൽ ഉണ്ട്)

സിൽക്ക് സ്മിത

ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ “സിൽക്ക് സ്മിത” മരിച്ചെന്ന് കേട്ടപ്പോൾ ടി. വി യിൽ കാണുന്ന അതി സുന്ദരിയായ “ഏഴുമല പൂഞ്ചോല” എന്ന ഗാനവും ആ ഗാനത്തിനൊത്തു ചുവടുവെക്കുന്ന നടിയെയുമാണ് ഓർമ്മ വന്നത്.

എന്തൊരു സുന്ദരിയായിരുന്നു അവർ. ഈ കാലത്തെ പോലെ ജിമ്മോ, പേഴ്‌സണൽ ട്രെയിനറോ, പേഴ്‌സണൽ മേക്ക് ആപ്പ് ആർട്ടിസ്റ്റോക്കെ അന്നുണ്ടായിരുന്നോ? അറിയില്ല. പക്ഷെ അവർക്ക് ആ ശരീരം കടഞ്ഞെടുത്ത ശിൽപം പോലെയായിരുന്നു.

അവളുടെ ചരമ വാർഷികം പോലും അധികമാരും ആഘോഷിച്ചു കണ്ടില്ല. അങ്ങനെയാണ് സ്മിതയെ കുറിച്ചു വീണ്ടും എഴുതണമെന്ന് എനിക്ക് തോന്നിയത്.

സിൽക്ക് സ്മിത

മനുഷ്യന്റെ കാഴ്ചപ്പാടും ചിന്തകളും ഇനിയുമേറെ മാറേണ്ടിയിരിക്കുന്നു. വസ്ത്രത്തിന്റെ അളവ് നോക്കി സ്ത്രീയെ വിലയിരുത്തുന്നവർ ഇനിയുമുണ്ടെന്ന് ഓർമ്മപ്പെടുത്തലാണിത്. അവൾക്കുമുണ്ടായിരുന്നു ഒരു മനസ്സും ഹൃദയവും. അധികമാരും കാണാതെ പോയ ഒന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here