ഒറ്റ ഷോട്ടിൽ 2 മണിക്കൂർ കൊണ്ട് ഒരു സിനിമ, ട്രയ്ലർ റിലീസ് ലാലേട്ടൻ ! സിനിമ കൊണ്ട് വിപ്ലവം തീർക്കുകയാണ് ഈ തൃശൂർ കാരൻ നിഷാദ് ഹസ്സൻ !

0
196

ഒറ്റ ഷോട്ടിൽ 2 മണിക്കൂർ സമയം കൊണ്ട് 4 സംഘട്ടന രംഗങ്ങളും 4 ഫ്ലാഷ് ബാക്ക് രംഗങ്ങളും 8 പാട്ടും ചിത്രീകരിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ നിങ്ങൾക്ക് ? ഇല്ല അല്ലെ ? എന്നാൽ അങ്ങനെ ഒരു സിനിമ ഈ ജൂലൈ മാസം തീയേറ്ററുകളിൽ എത്തുന്നുണ്ട് ചിത്രത്തിന്റെ പേര് “വിപ്ലവം ജയ്ക്കാനുള്ളതാണ്”.

തൃശൂർ കാരനായ യുവ സംവിധായകൻ സിനിമ കൊണ്ട് വിപ്ലവം തീർത്തിരിക്കുകയാണ്, 13 വർഷങ്ങൾ ഹ്രസ്വ ചിത്രങ്ങളും മറ്റുമായി ഈ ചെറുപ്പക്കാരൻ സിനിമയുടെ പുറകെ ഉണ്ട്. അവസാനം കൂട്ടുകാരോടൊപ്പം ഒരു സിനിമ പിടിച്ചിരിക്കുകയാണ് ഈ യുവ സംവിധായകൻ.

മാസങ്ങളുടെ റിഹേഴ്സലും കഷ്ടപ്പാടും ഒക്കെ എടുത്ത് തൃശൂർ സിറ്റിയിലെ തിരക്കിൽ 2 മണിക്കൂർ കൊണ്ട് 1000 ജൂനിയർ ആര്ടിസ്റ്റുകളും 60 പുതുമുഖങ്ങളും ഒരുമിച്ച് 4 സംഘട്ടന രംഗങ്ങളും 4 ഫ്ലാഷ് ബാക്ക് സീനുകളും 8 പാട്ടുകളും ഉൾപ്പടെ ചിത്രീകരിച്ചു URF ലോക റെക്കോര്ഡ് നേടിയിരിക്കുകയാണ് ഈ ചെറിയ സിനിമയുടെ അണിയറ പ്രവർത്തകർ.

ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത് മലയാളത്തിലെ ഒരു പിടി നടന്മാർ ചേർന്നാണ്. ട്രെയിലർ പ്രകാശനം ചെയ്തത് പ്രേക്ഷകരുടെ സ്വന്തം മോഹൻലാൽ ആണ്. അജു വര്ഗീസ്സ്, സുരാജ് വെഞ്ഞാറമൂട്, പേർലി മാണി, ബിനീഷ് ബാസ്റ്റിൻ, ഷൈൻ ടോം ചാക്കോ, ശബരീഷ് വർമ്മ, എന്നിവർ ട്രയ്ലർ ഫേസ്ബുക്കിൽ പങ്കുവെച്ചു

ട്രയ്ലർ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here