സൂര്യയെ തോൽപ്പിച്ച് ശിവകാർത്തികേയൻ; രജനികാന്തിനെ തോൽപ്പിച്ച് വിജയ്

0
243

തമിഴിൽ വളരെ വേഗം വളർന്നു വന്ന ഒരു താരമാണ് ശിവകാർത്തികേയൻ. അനായാസമായി കോമഡി കൈകാര്യം ചെയ്യുന്നതിലാണ് ശിവകാർത്തികേയൻ കൂടുതൽ വിരുതൻ. പലപ്പോഴും ആദ്യ ദിന കളക്ഷനുകളിൽ സൂപ്പർ താരങ്ങളെ പോലും ശിവകാർത്തികേയൻ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ ശിവകാർത്തികേയൻ മറ്റൊരു കാര്യത്തിൽ മുട്ടുകുത്തിച്ചിരിക്കുകയാണ്. അവരുടെ സിനിമകളുടെ ഓഡിയോ ലോഞ്ച് ടീവിയിൽ ടെലികാസ്റ്റ് ചെയ്തപ്പോൾ കിട്ടിയ ടിആർപി റേറ്റിംഗിലാണ് ശിവകാർത്തികേയൻ സൂര്യയെ മറികടന്നത്. കാപ്പാൻ ഓഡിയോ ലോഞ്ച് ടീവിയിൽ ടെലികാസ്റ്റ് ചെയ്തപ്പോൾ കിട്ടിയ ടിആർപി റേറ്റിംഗ് 3.29 ആണ്. അതും രജനികാന്ത്, ശങ്കർ, മോഹൻലാൽ തുടങ്ങി വലിയ അതിഥികൾ ഉണ്ടായിരുന്നിട്ട്കൂടി. എന്നാൽ ശിവകാർത്തികേയൻ നായകനായ എങ്ക വീട്ട് പിള്ളൈ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ലഭിച്ച ടിആർപി റേറ്റിംഗ് 6.59 ആണ്. അതായത് കാപ്പാന് കിട്ടിയതിന്റെ ഇരട്ടി. മാത്രമല്ല, തമിഴ്‌നാട് കളക്ഷനിൽ ഈ ആഴ്ച്ച എങ്ക വീട്ട് പിള്ളൈ കാപ്പാനെ മറികടക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.


മറ്റൊരു കൗതുകകരമായ കാര്യം എന്തെന്നാൽ സൗത്ത് ഇന്ത്യയിലെ തന്നെ സൂപ്പർ താരമായ രജനികാന്തിനെ ടിആർപി റേറ്റിംഗിൽ മറികടന്നിരിക്കുകയാണ് തലപതി വിജയ്. ഇപ്പോൾ തമിഴിൽ ഏറ്റവും കൂടുതൽ ടിആർപി റേറ്റിംഗ് കിട്ടിയ ഓഡിയോ ലോഞ്ചുകളിൽ ആദ്യ രണ്ട് സ്ഥാനവും വിജയിയുടെ സിനിമകൾ ആണ്. ആദ്യത്തേത് അറ്റ്ലീ സംവിധാനം നിർവഹിച്ച ബിഗിൽ, രണ്ടാം സ്ഥാനത്തുള്ളത് എആർ മുരുകദാസ് സംവിധാനം നിർവഹിച്ച സർക്കാർ. മൂന്നാം സ്ഥാനമാണ് രജനികാന്ത് നായകനായി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിച്ച പേട്ടക്ക് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here