മഞ്ഞപ്പട്ടില്‍ അതിസുന്ദരിയായി താരം: സ്നേഹയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ കാണാം

0
58

തമിഴിലെ ശ്രദ്ധേയരായ താര പ്രസന്നയും സ്‌നേഹയും. ഇപ്പോള്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. ഇടക്കാലത്ത് പല ഗോസിപ്പുകളും വന്നെങ്കിലും അതെല്ലാം ചിരിച്ചുതള്ളി ഇവരുടെ ജീവിതം മുന്നോട്ടുകൊണ്ടു പോകുകയാണ്. മകന്‍ വിഹാനും ഇരുവര്‍ക്കും കൂട്ടായുണ്ട്.

കഴിഞ്ഞ ദിവസം സ്‌നേഹയുടെ വളകാപ്പ് ചടങ്ങുകള്‍ സംഘടിപ്പിച്ചു. സിനിമാ മേഖലയിലെ സുഹൃത്തുക്കളും ഇതിനെത്തിയിരുന്നു. ഇപ്പോള്‍ ഇതിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. പ്രസന്ന ഇപ്പോള്‍ കരിയറിലും മികച്ച ഘട്ടത്തിലാണ്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം ബ്രദേര്‍സ് ഡേയിലൂടെ മലയാളത്തിലേക്കും താരം എത്തി. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത മാഫിയയാണ് ഇനി പുറത്തുവരാനുള്ള ചിത്രം.

വിവാഹ ശേഷം അല്‍പ്പം ഇടവേളയെടുത്ത സ്‌നേഹയും ഇപ്പോള്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറാണ് സ്‌നേഹ നായികയായി അഭിനയിച്ച അവസാന മലയാള ചിത്രം. കര്‍ണാടകത്തില്‍ നിന്നുള്ള ബിഗ് ബജറ്റ് ചിത്രം കുരുക്ഷേത്രയാണ് സ്‌നേഹയുടെ ഇപ്പോള്‍ തിയറ്ററുകളിലുള്ള ചിത്രം. ഈ ചിത്രം മലയാളത്തിലും പുറത്തിറങ്ങുന്നുണ്ട്.

തമിഴിലാണ് സ്‌നേഹ സജീവമായിരുന്നെങ്കിലും മലയാള സിനിമയിലൂടെയായിരുന്നു സ്‌നേഹ അഭിനയ ജീവിതം തുടങ്ങിയത്. മമ്മൂട്ടിയുടെ നായികയായി തുറുപ്പു ഗുലാനിലൂടെയാണ് സ്‌നേഹ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് പ്രമാണി, ശിക്കാര്‍, വന്ദേ മാതരം, ഒരേ മുഖം, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകല്‍ലും അഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here