അമ്മായി, തടിച്ചി, ആന; 30 കിലോ കുറച്ചിട്ടും അവര്‍ക്ക് മാറ്റമില്ല; മറുപടിയുമായി സൊനാക്ഷി സിന്‍ഹ

0
66

ബോളിവുഡിലെ നടിമാരെല്ലാം സീറോ സൈസിലുള്ളവരായിരിക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ക്ക് നിര്‍ബന്ധമാണ്. കുറച്ച്‌ വണ്ണമുള്ള നടിയാണെങ്കില്‍ അതിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന ആക്ഷേപം വളരെ വലുതാണ്. സിനിമയില്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ ഇത് അനുഭവിക്കുന്ന നടിയാണ് സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയില്‍ ഓരോ ഫോട്ടോ പോസ്റ്റ് ചെയ്യുമ്ബോഴും താരത്തെ കളിയാക്കിക്കൊണ്ടുള്ള നിരവധി കമന്റുകളാണ് എത്തുന്നത്. ഇപ്പോള്‍ അതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് താരം.

ഇ-കൊമേഷ്യല്‍ വെബ്‌സൈറ്റായ മിന്ത്രയുടെ ഫാഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ഷോയുടെ ഭാഗമായി പുറത്തിറക്കിയ വിഡിയോയിലൂടെയാണ് ട്രോളുകള്‍ മൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ തുറന്നടിച്ചത്. ക്യാറ്റ്‌ വാക്ക് ചെയ്യുന്ന പശു, തടിച്ചി, അമ്മായി അങ്ങനെ ട്രോളുകള്‍ എന്ന പേരില്‍ തന്നെ ആക്ഷേപിക്കുന്ന തരത്തില്‍ നിരവധി കമന്റുകളാണ് വരുന്നത്. തനിക്ക് എന്താണോ തോന്നുന്നത് അത് പോസ്റ്റു ചെയ്യുന്നതിനാണ് ഇതെല്ലാം കേള്‍ക്കേണ്ടി വരുന്നത് എന്നാണ് വിഡിയോയിലൂടെ താരം പറയുന്നത്.

ഇവര്‍ നമ്മുടെ പ്രതികരണശേഷിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഒരു പണിയുമില്ലാത്തവരാണ് മറ്റുള്ളവരെ കളിയാക്കാന്‍ സമയമുള്ളത്. താന്‍ 30 കിലോയോളം ഭാരം കുറച്ചിട്ടും ഇവരെല്ലാം പരിഹാസം തുടരുകയാണ്. അതുകൊണ്ട് അവരെ താന്‍ വിലവെക്കുന്നില്ലെന്നും ഒരു കാരണമുള്ളതുകൊണ്ടാണ് താന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നതെന്നും താരം പറഞ്ഞു. തനിക്ക് തന്റെ ശരീര വടിവോ ഭാരമോ ഇമേജോ ഒന്നും മറയ്ക്കാന്‍ ഇല്ല. ഇതെല്ലാം ആണ് എന്നെ ഞാനാക്കി നിര്‍ത്തുന്നത്. അവരേക്കാള്‍ എന്നെ വലുതാക്കുന്നതെന്നും താരം പറഞ്ഞു.

‘വര്‍ഷങ്ങളായി ഞാന്‍ എന്റെ ശരീരഭാരത്തിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങുകയാണ്. എനിക്ക് ഒരിക്കലും പ്രതികരഇക്കണമെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ മറ്റുള്ളവരേക്കാള്‍ വലുതാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ മിന്ത്ര ഫാഷന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പരിപാടിയുടെ ഭാഗമായി അതില്‍ പങ്കെടുക്കുന്നവരോട് സാമൂഹിക മാധ്യമങ്ങളിലൂടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here