പ്രേഷകരുടെ ഇഷ്ടതാരങ്ങളായ എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്നു

0
12

മറിമായം സീരിയലിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരങ്ങളാണ് മണ്ഡോദരിയും ലോലിതനും. ഇപ്പോഴിതാ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിക്കുന്നു. ലോലിതനായി വേഷമിട്ട നടന്‍ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ് വിവാഹിതരാകുന്നത്.

ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ഔദ്യോഗികമായി വിവാഹ വാര്‍ത്ത പുറത്തുവിട്ടിട്ടില്ലെങ്കിലും സ്‌നേഹ സ്വന്തം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുകയാണ്. മറിമായത്തിന്റെ ഒരു പഴയ എപ്പിസോഡില്‍ ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷം അവതരിപ്പിച്ചു കയ്യടിനേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാര്‍‍.

LEAVE A REPLY

Please enter your comment!
Please enter your name here