നിനക്ക് നാണമില്ലേ എന്നോടിത് പറയാൻ .ഞാനൊരു സാധാരണക്കാരന് ആണെന്ന് അറിഞ്ഞുതന്നെയല്ലേ നീയെന്നെ സ്നേഹിച്ചതും വിവാഹം ചെയ്തതും

0
107

കണ്ണേട്ടന്റെ പറച്ചിൽ കേട്ട് ഞാൻ ആകെ വല്ലാണ്ടായി നിന്നു .ഈ മനുഷ്യന് ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നോ എന്നോർത്തു ഞാൻ നിന്നു .മേശമേൽ ഇരുന്ന ഓട്ടോയുടെ താക്കോലും എടുത്ത് കണ്ണേട്ടൻ മുറ്റത്തേക്ക് ഇറങ്ങിപ്പോയി .

“കണ്ണേട്ടാ “

എന്റെ വിളി കേൾക്കാത്ത ഭാവത്തിൽ നടന്നു നീങ്ങി .

“എന്റെ ചേച്ചി ….ചേച്ചി എന്തിനാണ് അങ്ങനെ കണ്ണേട്ടനോട് പറഞ്ഞത് …എല്ലാ പുരുഷന്മാരും വിവാഹം കഴിച്ചു സ്വന്തം വീട്ടിൽ നിൽക്കാനാണ് ഇഷ്ടപ്പെടുന്നത് …ഇവിടെ നമ്മുടെ വീട്ടിൽ നിൽക്കാൻ അവരെ നിർബന്ധിക്കരുതേ …അത് തെറ്റാണ് .”

അമ്മു അത് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു .

“ഞാൻ ചോദിച്ചത് തെറ്റൊന്നും അല്ല …എന്റെ അച്ഛനെയും അമ്മയേയും നോക്കേണ്ടത് എന്റെയും ചുമതല അല്ലേ പെണ്ണേ “

ഞാനത് പറഞ്ഞത് കേട്ട് അമ്മ പറഞ്ഞു .

“മോളേ …അമ്മയ്ക്കും അച്ഛനും വയ്യാതാകുന്ന ഒരു കാലം അവൻ ഞങ്ങളെ നന്നായി നോക്കും …കാരണം ,അവൻ നല്ലവനാണ് .ഇന്ന് നീ നിൽക്കേണ്ടത് അവന്റെ വീട്ടിലാണ് .വിവാഹം കഴിച്ചു ചെല്ലുന്ന വീട്‌ സ്വർഗ്ഗതുല്യം ആകേണ്ടത് കയറി ചെന്ന പെണ്ണാണ് .ഇന്ന് തന്നെ നീ കണ്ണന്റെ വീട്ടിലേക്കു പൊക്കോണം “

അമ്മയത് പറഞ്ഞപ്പോൾ ഞാൻ മിണ്ടാതെ നിന്നു .

“ഓ …ഞാൻ ഇവിടെ നിൽക്കുന്നത് അമ്മയ്ക്കും ഭാരമായല്ലേ ?”

ഞാനത് പറഞ്ഞത് കേട്ട് അമ്മയെന്റെ കൈയിൽ പിടിച്ചു .

“മക്കൾ അച്ഛനമ്മമാർക്ക് ഭാരമല്ല .മക്കൾ തെറ്റ് ചെയ്താൽ പറഞ്ഞു മനസിലാക്കും .നല്ല മക്കൾ അത് അനുസരിക്കും “

അമ്മയുടെ വാക്കുകൾ കേട്ടു ഞാൻ നിന്നു .വൈകും നേരം ആയപ്പോൾ കണ്ണേട്ടൻ എന്നെ ഫോണിൽ വിളിച്ചു .

“ഇന്ന് നമുക്ക് തിരികെ വീട്ടിൽ പോകണം ആമി .ഞാൻ വരുമ്പോൾ നീ റെഡി ആയി നിൽക്കണം ‘”

കണ്ണേട്ടന്റെ വാക്കു കേട്ട് ഞാൻ പറഞ്ഞു .

“ഞാൻ റെഡി ആയി നിന്നോളം “

ഞാൻ കോൾ കട്ട് ചെയുമ്പോൾ അച്ഛൻ ഉമ്മറത്തിരുന്നു ചിരിച്ചു .

“നല്ല തീരുമാനം മോളേ …പെണ്ണ് കയറിച്ചെല്ലുന്ന വീടാണ് അവളുടെ മരണം വരെ ഉള്ള സുരക്ഷ കവചം .നല്ലത് വരട്ടെ നിനക്ക് “

അച്ഛൻ പറഞ്ഞ വാക്കുകൾ ഞാനെന്റെ മനസ്സിൽ കുറിച്ചിട്ടു കണ്ണേട്ടന്റെ വരവിനായി കാത്തിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here