രചനയുടെ വഴുതന മാന്യത പുലർത്തണം എന്നു മനുഷ്യ അവകാശ പ്രവർത്തക സുകന്യയുടെ കുറിപ്പ് !

1
401

മലയാളത്തിൽ ഈയിടക്ക് ഇറങ്ങിയ ഷോർട് ഫിലിമുകളിൽ ഏറ്റവും ചർച്ചാ വിഷയമായ ഒരു ഷോർട് ഫിലിം ആണ് വഴുതന. പറയാനുദ്ദേശിച്ച പ്രമേയത്തെ തെറ്റായ രീതിയിൽ അവതരിപ്പിച്ചു എന്നതായിരുന്നു ‘വഴുതന’ക്ക് ഏറ്റവും കൂടുതൽ ലഭിച്ച വിമർശനം. രചന നാരായണൻ കുട്ടിയാണ് ഈ ഷോർട് ഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനോടകം ഒരുപാട് സ്ത്രീകളും പുരുഷന്മാരും ഈ ഷോർട് ഫിലിമിനെ എതിർത്ത് സംസാരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വയറൽ ആയിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ഈ ഷോർട് ഫിലിമിനെ പറ്റി പരാമർശിച്ചതാണ്. സുകന്യ കൃഷ്ണ എന്ന മനുഷ്യ അവകാശ പ്രവർത്തകയായ യുവതിയുടെ വാക്കുകളിലേക്ക്;

“സ്ത്രീകൾക്ക്‌ സ്വയംഭോഗം ചെയ്യാൻ ഇന്നും കാരറ്റും വഴുതനയും കുക്കുംബറും മെഴുകുതിരിയും ഒക്കെ വേണമെന്ന് ചിന്തിക്കുന്ന സംവിധായകാ…

വല്ലവന്റെയും പറമ്പിൽ നിൽക്കുന്ന വഴുതനങ്ങ പറിക്കേണ്ട ഗതികേടൊന്നും ഞങ്ങൾക്കില്ല സംവിധായകാ…

ഒരു പെണ്ണിന്റെതായ ലൈംഗികാവയവങ്ങൾ ഒന്നുമില്ലാതെ ജനിച്ച ഒരാളാണ് ഞാൻ. ആ എനിക്ക് പോലും അവയവങ്ങൾ നൽകാനും, ഒട്ടും കുറവില്ലാതെ സുഖം അനുഭവിക്കാൻ സജ്ജയാക്കാനും ഇന്നത്തെ വൈദ്യശാസ്ത്രത്തിന് കഴിവുണ്ട്. അതിന് ആവശ്യമായ ഉപകരണങ്ങൾ മാർക്കറ്റിൽ സുലഭവുമാണ്. അപ്പോഴാ അവന്റെ പറമ്പിലെ… വഴുതന പറി.

വഴുതന എന്ന ഉടായിപ്പിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ എണ്ണവും, മുഖത്ത് വീണ തുപ്പൽ തുടച്ച് കളഞ്ഞ് ആ ബാക്ടോറബ് ഇട്ട് ഒന്ന് കഴുകിക്കോ…”

1 COMMENT

  1. മനുഷ്യന്റെ (പ്രത്യേകിച്ചും മലയാളികളുടെ) മുന്തിയ ഗുണങ്ങളിൽ ഒന്നാണ്; ‘കാര്യമില്ലാത്ത കാര്യത്തിന് കടലിൽ കായം കലക്കും, കാര്യമുള്ള കാര്യത്തിന് കടുക് പോലും വറത്തിടില്ല.’ എന്നത്. അതിന്, ഏറ്റവും പുതിയ ഉദാഹരണമാണ് ‘വഴുതന’. കലാമൂല്യമുള്ളവയെ (തോന്നിയാൽ) വിജയിപ്പിക്കും; മസാലകളെ (മത്സരിച്ച്) വൈറലാക്കും..!
    https://www.facebook.com/sathish.kalathil/posts/2476394209064209?__tn__=H-R

LEAVE A REPLY

Please enter your comment!
Please enter your name here