സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും അവള്‍ക്കുവേണ്ടി ഒരുക്കിയ സര്‍പ്രൈസ് കണ്ട് കണ്ണ് തള്ളി ആരാധകര്‍

0
101

സണ്ണി തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചു. ‘എന്റെ കുഞ്ഞുമാലാഖയ്ക്ക് പിറന്നാള്‍ ആശംസകളെ’ന്നാണ് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇരുവരുടെയും ഇരട്ടക്കുട്ടികളായ നോഹും അഷറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ‘എനിക്ക് ദൈവത്തില്‍നിന്ന് ലഭിച്ച സമ്മാന’മെന്നാണ് ഡാനിയല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

പിറന്നാളിന് മകള്‍ക്ക് സമ്മാനമായി നല്‍കാന്‍ പാവകള്‍ വാങ്ങുന്ന ചിത്രങ്ങളും അവര്‍ പങ്കുവച്ചിരുന്നു. മൂന്ന് നഗരങ്ങഴില്‍ നിന്നാണ് മകള്‍ക്കുള്ള സമ്മാനങ്ങള്‍ ഇവര്‍ വാങ്ങിയത്. നിഷ ഇവര്‍ക്കൊപ്പമെത്തിയതിന് ശേഷമുള്ള രാണ്ടാമത്തെ പിറന്നാളാണിത്. മകളെ സന്തോഷിപ്പിക്കാനായി നിറയെ സമ്മാനങ്ങളാണ് ഇവര്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. നിഷയുടെ മൂന്നാം പിറന്നാള്‍ ഇവര്‍ ആഘോഷിച്ചത് മെക്‌സിക്കോയിലായിരുന്നു. ജീവിതത്തില്‍ എടുത്ത വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ടും കൂടിയാണ് സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാവുന്നത്.

2017 ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. മുന്‍പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച്‌ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മകള്‍ നിഷ കൗര്‍ വെബ്ബറിന്റെ നാലാം പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണിയുടെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. പ്രത്യേക പിറന്നാള്‍ പാര്‍ട്ടി തന്നെയാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും അവള്‍ക്കുവേണ്ടി ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here