സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയിലും നായികയാക്കി; ചിത്രത്തില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് സുരഭി ലക്ഷ്മി

0
348

സന്തോഷ് പണ്ഡിറ്റ് തന്റെ ആദ്യചിത്രമായ ‘കൃഷ്‌ണനും രാധ’യിലും നായികയാകാന്‍ ക്ഷണിച്ചത് ഒരു ദേശീയ അവാര്‍ഡ് ജേതാവിനെയാണെന്ന് എത്രപേര്‍ക്കറിയാം? അതാരാണ് ആ ദേശീയ അവാര്‍ഡ് ജേതാവെന്നല്ലേ? സുരഭി ലക്ഷി ആയിരുന്നു ആ താരം. എന്നാല്‍ 2011ല്‍ പണ്ഡിറ്റ്, കൃഷ്‌ണനും രാധയും ആലോചിക്കുമ്ബോള്‍ സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നില്ല.

സുരഭി ലക്ഷ്‌മിയുടെ വാക്കുകള്‍-

‘എന്റെ നാട്ടില്‍ സിനിമാക്കാരി എന്നു പറയാന്‍ ഞാന്‍ മാത്രമേയുള്ളൂ. പിന്നെ ഉള്ളത് സന്തോഷ് പണ്ഡിറ്റാണ്. സന്തോഷേട്ടന്‍ എന്റെ നല്ല സുഹൃത്താണ്. കൃഷ്‌ണനും രാധയും എടുത്ത സമയത്ത് എന്നെയാണ് പുള്ളി നായികയായി വിളിച്ചത്. അപ്പോള്‍ കാലടിയടില്‍ എന്റെ എക്‌സാം നടക്കുകയായിരുന്നു. അതുകൊണ്ടാണ് അതില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത്’.

2016ല്‍ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here