‘ഇത് മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ ഏട്ടനാവും ചെയ്യുക എന്ന് രാധിക, ഈ ജന്മം എനിക്കിത് ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍’

0
58

സിനിമകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച സുരേഷ് ഗോപിയുടെ മറ്റൊരു വിസ്മയിപ്പിക്കലായിരുന്നു നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍. ‘ദേ പോയി, ദാ വന്നു’ മലയാളികളുടെ മനസ്സില്‍ മായാതെ പതിയുകയും ചെയ്തു. സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന അവതാരക റോളിലേക്ക് എത്താന്‍ ഊര്‍ജ്ജം പകര്‍ന്നത് ഭാര്യ രാധികയുടെ വാക്കുകളാണെന്ന് സുരേഷ് ഗോപി പറയുന്നു.

‘ഭാര്യ രാധികയാണ് ആദ്യം തന്റെ പേര് ഈ പരിപാടിയോട് ചേര്‍ത്തുവെച്ചത് എന്ന് സുരേഷ് ഗോപി പറയുന്നു. രാധിക വന്നു പറഞ്ഞു, ഏട്ടാ ഇത് മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ ഏട്ടനായിരിക്കും ഇത് ചെയ്യുന്നത്. അതൊരു ഒരു വെളിപാട് പോലെ തോന്നുന്നെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ പറഞ്ഞു, ഈ ജന്മം എനിക്കിത് ചെയ്യാന്‍ കഴിയില്ല എന്ന്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ വീണ്ടും എത്തുകയാണ്. മിനി സ്‌ക്രീനിലും ഒപ്പം വെള്ളിത്തിരയിലും ശക്തമായ തിരിച്ചുവരവിലാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ ഒരുക്കുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here