വർഷങ്ങൾക്ക് ശേഷം ഗംഗയും നകുലനും ഒരുമിച്ച്

0
29

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമ ജോഡിയാണ്‌ സുരേഷ് ഗോപി-ശോഭന. മണിച്ചിത്രത്താഴ് മുതൽ അവരെ ഒരുമിച്ച് കാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ രണ്ട് മൂന്ന് തവണ മാത്രമേ ആ ആഗ്രഹം പൂവണിഞ്ഞുള്ളൂ. ഇപ്പോഴിതാ അവർ വീണ്ടും മലയാളികൾക്ക് മുൻപിൽ ഒരുമിച്ച് എത്തുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് എത്തുന്നത്. ഭാര്യ ഭർത്താക്കന്മാരായിട്ടാണോ എന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്തായാലും ഇഷ്ടപ്പെട്ട രണ്ട് താരങ്ങളെയും ഒരുമിച്ച് ഒരേ ഫ്രയിമിൽ കാണാം എന്ന സന്തോഷത്തിലാണ് സിനിമ ആസ്വാദകർ ഇപ്പോൾ.

അനൂപ് സത്യൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് യുവ താരം ദുൽഖർ സൽമാനാണ്. ദുൽഖർ ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കൂടാതെ സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here