മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സെയ്‌റാ നരസിംഹ റെഡ്ഢി റിവ്യൂ വായിക്കാം

0
15

നീണ്ട 8 വർഷങ്ങൾക്ക് ശേഷം ഖൈദി നമ്പർ 150യിലൂടെയാണ് മെഗാസ്റ്റാർ ചിരഞ്ജീവി സിനിമയിലേക്ക് തിരിച്ചു വന്നത്. അതത്ര വിജയവുമായില്ല. എന്നാൽ അതിന് ശേഷം അനൗൺസ് ചെയ്ത സിനിമ എല്ലാവരെയും ഞെട്ടിച്ചു. വർഷങ്ങൾക്ക് മുൻപ് സംസാരിച്ച് കേട്ടിരുന്ന നരസിംഹ റെഡ്ഢി എന്ന കഥയായിരുന്നു അത്. പടം പ്രൊഡ്യൂസ് ചെയ്യുന്നതാകട്ടെ യൂത്ത് സ്റ്റാർ രാം ചരണും. അങ്ങനെ സിനിമയുടെ ടൈറ്റിൽ എത്തി; സെയ്‌റാ നരസിംഹ റെഡ്ഢി. 285 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ടീസറും ട്രെയ്ലറും തന്ന പ്രതീക്ഷ മാത്രം മതിയായിരുന്നു സെയ്‌റക്ക് ടിക്കറ്റ് എടുക്കാൻ. എന്നിട്ട് സിനിമ നന്നായോ!


മജ്ജാരി നരസിംഹ റെഡ്ഢിയുടെ ചെറുപ്പ കാലം മുതൽ ആണ് സിനിമ ആരംഭിക്കുന്നത്. തന്റെ നാട്ടിൽ ബ്രിട്ടീഷുകാരുടെ അഴിഞ്ഞാട്ടം ഒക്കെ കണ്ട് ശീലിച്ചാണ് അവൻ വളർന്നത്. തുടർന്ന് വലുതായതിന് ശേഷം നാട്ടുകാർക്കൊപ്പം നിന്ന് അവർക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ പ്രയത്നിക്കുന്നു. ഇതിനിടയിൽ ഒരു പ്രണയവും, കല്യാണവും ഒക്കെ വിഷയമായി വരുന്നുണ്ട്.
മജ്ജാരി നരസിംഹ റെഡ്ഢിയായി വേഷമിടുന്നത് മെഗാസ്റ്റാർ ചിരഞ്ജീവിയാണ്. എന്ത് പറയാനാണ് അദ്ദേഹത്തെ പറ്റി. ഈ പ്രായത്തിലും ഫൈറ്റ് ഒക്കെ ചെയ്യുന്നതിന്റെ പെർഫെക്ഷൻ കണ്ടാൽ കൊതിച്ച് പോകും. ഇന്റർവെലിന് തൊട്ട് മുൻപുള്ള ഫൈറ്റ് ഒക്കെ മെഗാസ്റ്റാർ അഴിഞ്ഞാട്ടമായിരുന്നു. പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നയൻതാരയും തമന്നയുമായിരുന്നു. ഇവരെ കൂടാതെ വിജയ് സേതുപതി, കിച്ച സുദീപ്, അമിതാബ് ബച്ചൻ തുടങ്ങിയ എല്ലാവരും തങ്ങളുടെ റോളുകൾ മനോഹരമാക്കി.
മനോഹരമായ വിഷ്വൽസ്, സ്റ്റൈലിഷ് ആക്ഷൻ, ചടുലമായ എഡിറ്റിംഗ്; ഇതൊക്കെയാണ് സെയ്‌റയെ രസാവഹമാക്കുന്നത്. ആദ്യാവസാനം ബോറടിയില്ലാതെ രസിച്ചിരുന്ന് കാണാവുന്ന ഒരു നല്ല സിനിമയാണ് സെയ്‌റാ നരസിംഹ റെഡ്ഢി.

LEAVE A REPLY

Please enter your comment!
Please enter your name here