തണ്ണീർമത്തൻ ദിനങ്ങൾ 50 കോടി ക്ലബ്ബിലോ ? Box Office Report കണ്ടു ഞെട്ടി പ്രേക്ഷകർ

0
167

താരാധിപത്യം മേൽക്കോയ്മ കൊള്ളുന്ന മലയാളം ഫിലിം ഇൻഡസ്ട്രിയിൽ മികച്ച ചിത്രങ്ങൾ വലിയ വിജയങ്ങളാകുന്നത് ഇത് ആദ്യമല്ല. മലയാളി പ്രേക്ഷകർ അങ്ങനെയാണ്, നല്ല ചിത്രങ്ങളാണെങ്കിൽ തിയേറ്ററിൽ പോയി കണ്ട് വിജയിപ്പിക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.

അതിനു ഏറ്റവും പുതിയ ഉദാഹരണമാണ് ഗിരീഷ് എ ടി യുടെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ “തണ്ണീർമത്തൻ ദിനങ്ങൾ”.
ചിത്രം 40 ദിവസങ്ങൾ കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളിക്കൊരാളായ ഷെബിൻ ബെക്കാറാണ് ഈ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. സിനിമയുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും, പിന്തുണച്ചവർക്കും നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് നിർമ്മാതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കൂടുതൽ ബോക്സ്‌ ഓഫീസ് റിപ്പോർട്ട് കാണുന്നതിനായി:

വിനീത് ശ്രീനിവാസൻ, മാത്യു തോമസ്, അനശ്വര രാജൻ,ഡിനോയ് പൗലോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് കേരളം പ്രളയവസ്ഥയെ നേരിട്ടത്. ഈ സമയത്ത് തിയേറ്ററുകളിൽ തിരക്കു കുറഞ്ഞിരുന്നു. എന്നാൽ കേരളം പ്രളയത്തെ അതിജീവിച്ചു തിരിച്ചെത്തിയപ്പോൾ തിയേറ്ററുകളിൽ വീണ്ടും ഹൌസ്ഫുൾ ബോർഡുകൾ വന്നു തുടങ്ങി. ഒപ്പം വന്ന മറ്റു ചിത്രങ്ങൾക്കും ഗുണകരമാകുന്ന തിയേറ്റർ കാലാവസ്ഥയാണ് ഈ അടുത്ത് കാണാൻ കഴിഞ്ഞത്. GCC യിലും ചിത്രത്തിനു മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. 40 ദിനങ്ങൾ കൊണ്ട് 50 കോടി ക്ലബ്ബിൽ കയറിയ മലയാളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചിത്രമെന്ന റെക്കോർഡ് ഇനി തണ്ണീർമത്തൻ ദിനങ്ങൾക്ക് സ്വന്തം.

LEAVE A REPLY

Please enter your comment!
Please enter your name here