പാര്‍വ്വതിയുടെ കഥാപാത്രങ്ങള്‍ എന്നെ ഏറെ കൊതിപ്പിക്കുന്നു, കുറച്ച്‌ ടിപ്‌സ് തരുമോ?: ഐശ്വര്യ ലക്ഷ്മി

0
11

അഭിനയിച്ച സിനിമയെല്ലാം വിജയം, ഏതു കഥാപാത്രത്തെയും ഏല്‍പ്പിച്ചാല്‍ മനോഹരമായി അവതരിപ്പിച്ച്‌ ഫലിപ്പിക്കാനുള്ള കഴിവ്. മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യ ലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയും അത് വിജയിക്കുകയും ചെയ്യുമ്ബോഴും നടി പാര്‍വ്വതിയുടെ അഭിനയത്തിന്റെ രഹസ്യം തിരയുകയാണ് ഐശ്വര്യ ലക്ഷ്മി. പാര്‍വ്വതിയുടെ കഥാപാത്രങ്ങള്‍ തന്നെ ഏറെ കൊതിപ്പിക്കുന്നു എന്നാണ് ഐശ്വര്യ പറയുന്നത്.

പാര്‍വതിയുടെ ഓരോ കഥാപാത്രവും എന്നെ എത്ര മാത്രം കൊതിപ്പിക്കുന്നുണ്ടെന്നോ? ‘എനിക്ക് ഇത്ര നന്നായി അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍’ എന്ന് ഓരോ തവണയും തോന്നും. പാര്‍വതിയുടെ സിനിമകളില്‍ ഏറ്റവും പ്രിയം ഏതെന്നു പറയാന്‍ പ്രയാസമാണ്. ‘എന്ന് നിന്റെ മൊയ്തീനി’ലെ ഇമോഷനല്‍ സീന്‍സ് എത്ര കണ്ടാലും മതി വരില്ല. എന്നെങ്കിലും അടുത്തു കിട്ടിയാല്‍ ചോദിക്കാന്‍ കരുതി വച്ചൊരു ചോദ്യ മുണ്ട്. ‘എനിക്ക് കുറച്ച്‌ ടിപ്സ് തരുമോ? നന്നാകാന്‍ വേണ്ടിയാണ്.’

‘എന്റെ ഇഷ്ട മലയാള സിനിമകള്‍ ഒരുപാടുണ്ട്. തനിയാവര്‍ത്തനം, താളവട്ടം, മൂന്നാംപക്കം. അങ്ങനെ നീളുന്നു. പഴയ കാല സിനിമകളില്‍ എന്നെ ഏറെ കൊതിപ്പിച്ചത് ഉര്‍വശി ചെയ്ത കഥാപാത്രങ്ങള്‍ ആണ്.’ വനിതയുമായുള്ള അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here