അശ്ലീല കമന്റുകള്‍ ; നിങ്ങളുടെ അച്ഛനമ്മമാര്‍ കാണുന്നുണ്ടെന്നോര്‍ക്കണമെന്നു തപ്സി പന്നു

0
10

ബോളിവുഡ് താര സുന്ദരിയാണ് തപ്സി പന്നു. ഇന്ത്യയിലും പുതിയ തംരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന സ്റ്റാന്‍ഡ് അപ് കോമഡിയില്‍ താരം പങ്കുവച്ച കഥ വൈറല്‍ ആകുന്നു. ഒരിക്കല്‍ ഒരു അര്‍ധനഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന്റെ കഥയാണ് തപ്സി പന്നു സ്റ്റാന്‍ഡ് അപ് കോമഡിയായി അവതരിപ്പിച്ചത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും തനിക്ക് മൂന്നു വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് നടി പറയുന്നു. മനോഹരം, ചൂടന്‍ ചിത്രം എന്നൊക്കെ ഫെയ്സ്ബുക്കില്‍ കമന്റുകളാണ് അതിനു ലഭിച്ചത്

ട്വിറ്ററില്‍ പലരും എഴുതിയ കമന്റുകള്‍ എന്നെ അസ്വസ്ഥരാക്കുമെന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്ന് അവര്‍ക്കറിയില്ലേ… എന്നായിരുന്നു തപ്സിയുടെ തമാശ. അശ്ലീല കമന്റുകള്‍ എഴുതിയവരോട് കുറച്ച്‌ ഡീസന്റായി എഴുതിക്കൂടേ… എനിക്ക് പ്രശ്നമുള്ളതുകൊണ്ടല്ല, നിങ്ങളുടെ അച്ഛനമ്മമാരും ഇതു കാണുന്നുണ്ടാകും എന്നതുകൊണ്ടാണ്- എന്നും നടി കൂട്ടിചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here