തിരക്ക് നിയന്ത്രിക്കാൻ പോലീസ് എത്തി, ഇന്റർനെറ്റ്‌ കഫേകളിൽ ‘പുലിമുരുഗൻ ടിക്കറ്റ് ബുക്കിങ്’ എന്ന ബോർഡ്‌ തൂങ്ങി; 3 Years of Pulimurugan

0
15

2016ൽ വൈശാഖ് സംവിധാനം നിർവഹിച്ച് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പുലിമുരുഗൻ. ഉദയകൃഷ്ണ തിരക്കഥയൊരുക്കിയിരിക്കുന്ന പുലിമുരുഗൻ നിർമ്മിച്ചിരിക്കുന്നത് മുളകുപാടം ഫിലിംസ്ന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്.


2016 ഒക്ടോബർ ഏഴിനാണ് പുലിമുരുഗൻ റിലീസ് ചെയ്തത്. ആ സമയത്ത് ഒരു സൂപ്പർ സ്റ്റാർ സിനിമക്ക് പോലും 200 സ്ക്രീൻ കിട്ടുക എന്നത് വലിയ ഒരു കാര്യമാണ്. എന്നാൽ പുലിമുരുഗൻ റിലീസ് ചെയ്തത് 300ൽ പരം തീയറ്ററുകളിലാണ്. ആദ്യ ഷോ മുതൽ നിയന്ത്രിക്കാനാവാത്ത വിധം തിരക്കായിരുന്നു എല്ലാ തീയറ്ററുകളിലും. മിക്ക ഇടങ്ങളിലും പോലീസ് ഇടപെട്ട് തിരക്കിനെ നിയന്ത്രിക്കേണ്ടി വന്നു. പല സ്ഥലങ്ങളിലും ഗതാഗതം വരെ മുടങ്ങി. തീയറ്ററുകളുടെ പാർക്കിംഗ് കപ്പാസിറ്റി തികയാതെ വന്നു. ഇന്റർനെറ്റ്‌ കഫെകളിലും, മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ‘പുലിമുരുഗൻ ടിക്കറ്റ് എടുത്ത് കൊടുക്കപ്പെടും’ എന്ന ബോർഡ്‌ തൂങ്ങി തുടങ്ങി. മലയാളികൾ അന്നേവരെ അത്തരത്തിൽ ഒരു തിരക്ക് കണ്ടിട്ടില്ലായിരുന്നു. പുലിമുരുഗൻ റിലീസ് ചെയ്തിട്ട് ഇന്നേക്ക് മൂന്ന് വർഷം. ഓരോ മലയാളികൾക്കും വളരെ മികച്ച ഒരു തീയറ്റർ എക്സ്പീരിയൻസ് നൽകിയ പുലിമുരുഗൻ 200ൽ അധികം ദിവസമാണ് തീയറ്ററുകളിൽ നിറഞ്ഞോടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here