ദുല്‍ഖറിന്റെ കുറുപ്പില്‍ ചാക്കോയായി ടോവിനോ

0
26

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പില്‍ ടോവിനോ തോമസും ഉണ്ടാകുമെന്ന് ഏറക്കുറേ ഉറപ്പായിരിക്കുകയാണ്. ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ താനുണ്ടാകുമെന്ന് സൂചന ടോവിനോ ചില മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്. ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. കേരളത്തിന്റെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏറ്റവും കാലം നിലനിന്ന ചാക്കോ വധക്കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്. ഇന്‍ഷുറന്‍സ് തുകയ്ക്കായാണ് താനുമായി രൂപ സാദൃശ്യമുള്ള ചാക്കോയെ കുറുപ്പ് കൊന്നതെന്നാണ് കേസ്. ചാക്കോയായാണ് ടോവിനോ എത്തുന്നത് എന്നാണ് സൂചന.

സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലാകില്ല സിനിമയുടെ ചിത്രീകരണമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും നിര്‍വഹിച്ചത് ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേര്‍ന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here