അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കുക ; ജാതി വിവേചനമില്ലെന്ന് ടൊവീനോ

0
14

മലയാള സിനിമയില്‍ ജാതി വിവേചനമില്ലെന്ന് നടന്‍ ടൊവീനോ തോമസ്. അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറുമെന്നും ടൊവീനോ പ്രതികരിച്ചു.

മലയാള സിനിമയില്‍ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണ്. വ്യക്തിപരമായ തോന്നലുകളില്‍നിന്നും മനോഭാവങ്ങളില്‍നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണത്. പഴയ കാലമല്ലന്നും താരം പറഞ്ഞു.

മലയാള സിനിമാ മേഖല വളരെ വേഗത്തില്‍ മുന്നേറുകയാണെന്നും പുതുമുഖങ്ങള്‍ക്ക് ഇനിയും അവസരങ്ങളുണ്ട്. കലാമൂല്യവും വിനോദമൂല്യവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഒരു സിനിമയുടെ വിജയത്തിന് ആവശ്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ പിന്നാക്കം പോയാല്‍ സിനിമയ്ക്കു പൂര്‍ണവിജയം നേടാനാവില്ലെന്നും ടൊവീനോ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പറഞ്ഞു.

പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതിന്‍്റെ പശ്ചാത്തലത്തിലാണ് ടൊവിനോയുടെ അഭിപ്രായം.

വിഷയത്തില്‍ സമവായ ചര്‍ച്ച നടത്തിയ ഫെഫ്ക സംഭവം ഒത്തുതീര്‍പ്പാക്കിയിരുന്നു. ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്നും അനില്‍ രാധാകൃഷ്ണന്‍ മേനോന് ജാഗ്രതക്കുറവുണ്ടായെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ അനില്‍ ബിനീഷിനോട് മാപ്പ് ചോദിച്ചുവെന്നും ഇരുവരും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന സൗഹൃദം ഇനിയും നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here