ടോവിനോ പോലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് സെന്ററുകൾ സന്ദർശിച്ചു !

0
20

ടൊവിനോ തോമസ് നായകനാവുന്ന ഫോറൻസിക്കിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്തെ ‌ പോലീസ്‌ ആസ്താനത്തുള്ള ഫോറൻസിക്ക് ലാബും, രാജീവ്‌ ഗാന്ദി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക്‌ റിസേർച്ച്‌ സെന്ററും സന്ദർശിച്ചു.

മലയാളത്തിലാദ്യമായി ഒരു ഫോറൻസിക്ക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് ഫോറൻസിക്ക്‌. ‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മംമത മോഹൻദാസാണ് നായിക.

ഒക്ടോബറിൽ ഷൂട്ടിംഗ് ‌ ആരംഭിക്കുന്ന ഫോറൻസിക്ക്‌ സിജു മാത്യൂ നേവിസ് സേവ്യർ എന്നിവരുടെ ജുവിസ്‌ പ്രൊഡ്കഷൻസും , രാജു മല്ല്യത്തിന്റെ രാഗം മൂവീസും ചേർന്നണു നിർമിക്കുന്നത്‌. ചിത്രം സെഞ്ചുറി തിയേറ്ററിൽ എത്തിക്കും.

ഫോറൻസിക് ലാബിൽ കാര്യങ്ങൾ മനസിലാക്കുന്ന ടോവിനോ.

LEAVE A REPLY

Please enter your comment!
Please enter your name here