ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു ; സംവിധാനം ജിതിൻ ലാൽ

0
38

യുവതലമുറക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന താരമാണ് ടൊവിനോ തോമസ്. ലുക്കിലും വർക്കിലും ടോവിനോ പൊളിയാണെന്നാണ് ഒരു പൊതു അഭിപ്രായം. ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ആൻഡ് ദി ഓസ്കാർ ഗോസ്ടു ആണ്. പ്രേക്ഷകവക്ക് ഇഷ്ടപ്പെടുന്ന എന്റർടൈനർസ് ഉൾപ്പെടെ നല്ല കണ്ടന്റ് സംസാരിക്കുന്ന സിനിമകളും ടൊവിനോ ചെയ്യുന്നുണ്ട്. താരത്തിന്റേതായി ഇനി ഇറങ്ങാനിരിക്കുന്ന സിനിമ ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ ആണ്. ഷൂട്ടിംഗ് തുടങ്ങാനാണെങ്കിൽ ‘മിന്നൽ മുരളി, ഫോറൻസിക്, പള്ളിച്ചട്ടമ്പി’ തുടങ്ങിയ വമ്പഹ സിനിമകളും വെയ്റ്റിങ്ങിലാണ്.


ഇപ്പോഴിതാ മറ്റൊരു വലിയ വാർത്ത വന്നിരിക്കുകയാണ്. ടൊവിനോ ഒരു ലൈവിൽ പറഞ്ഞിരുന്നു നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന സിനിമയിൽ താൻ നായകനായി എത്തുന്നു എന്ന്‌. ഇപ്പോഴിതാ സംവിധായകൻ ജിതിൻ ലാൽ ‘മച്ചാൻസ് വ്ലോഗ്’ എന്ന യൂട്യൂബ് ചാനലിലുടെ ചിത്രത്തെ പറ്റി മറ്റൊരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന സിനിമയായിരിക്കും ഇതെന്നാണ് ജിതിൻ വെളിപ്പെടുത്തിയത്. എന്റവടൈൻമെന്റിന് പ്രാധാന്യം നൽകുന്ന ഒരു പീരിയോഡിക് സിനിമയായിരിക്കും ഇതെന്നും ജിതിൻ കൂട്ടിച്ചേർത്തു. ജിതിൻ കുറച്ച് വർഷങ്ങളായി അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ ആദ്യത്തെ ഇൻഡിപ്പെന്റന്റ് പ്രൊജക്ട് ആണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here