‘ട്രാന്‍സി’ന്റെ പുതിയ പോസ്റ്റര്‍ പുറത്ത് ; ആരാധകരെ ഞെട്ടിച്ച്‌ നസ്രിയയുടെ പുതിയ ലുക്ക്

0
35

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഫഹദിന്റെ ലുക്കും ശ്രദ്ധേയമായിരുന്നു. റിലീസ് ചെയ്തിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് ‘ട്രാന്‍സ്’

കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുബൈയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഇതുവരെയുളള ചിത്രീകരണം. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.

ചെറുകഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് ട്രാന്‍സ് എന്നു അഭ്യൂഹമുണ്ടായിരുന്നു. ആന്തോളജി ഗണത്തില്‍പെടുന്ന ചിത്രമായിരിക്കില്ല ട്രാന്‍സ് എന്ന് സംവിധായകന്‍ പറയുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവിധ ജീവിതഘട്ടങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

വിനായകന്‍ ,ഗൗതം വാസുദേവ് മേനോന്‍ , നസ്രിയാ നസിം , സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി , ജോജു ജോര്‍ജ് , ധര്‍മജന്‍ , അശ്വതി മേനോന്‍, ദീലീഷ് പോത്തന്‍, വിനീത് വിശ്വന്‍ , ചെമ്ബന്‍ വിനോദ് , അര്‍ജുന്‍ അശോകന്‍ , എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു.

ഏകദേശം 20 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നും റിപ്പോര്‍ട്ട് ഉണ്ട്. മലയാളത്തില്‍ ആദ്യമായി റോബോട്ടിക് ഉപയോഗിക്കുന്നത ചിത്രമാണിത്. ഹോളിവുഡ് സിനിമകളില്‍ ഉപയോഗിക്കുന്ന റോബോട്ടിക് ക്യാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗം ചിത്രീകരിക്കുന്നത്.

അമല്‍ നീരദ് ഛായാഗ്രഹണം നിര്‍ഹവിക്കുന്ന ചിത്രത്തില്‍ വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്നു. ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഡിസംബര്‍ 20 ന് ചിത്രം തിയറ്ററുകളിലെത്തും.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ട്രാന്‍സി’ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്.
ആരാധകരെ ഞെട്ടിച്ച നസ്രിയയുടെ കിടിലന്‍ ലുക്കിലുളള പോസ്റ്ററാണ് പുറത്തുവന്നത്. ചുണ്ടില്‍ എരിയുന്ന സിഗററ്റുമായി സ്‌റൈലിഷ് ഗെറ്റപ്പിലാണ് താരമെത്തുന്നത്. വിവാഹശേഷമുളള താരത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here