മേയർ ബ്രോയുടെ ഫേസ്ബുക് കുറിപ്പ് ; സ്നേഹത്തിനു ഇത്രയധികം ഭാരമോ ?

0
705

പ്രളയ കാലത്ത് ജനങ്ങളുടെയും സോഷ്യൽ മീഡിയയിലെയും സൂപ്പർ താരമായിരുന്നു തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്. കോഴിക്കോട്ടേക്കും വയനാട്ടിലേക്കും ടണ് കണക്കിന് സാധനങ്ങൾ അയച്ചുകൊടുത്ത് കേരള ജനതയുടെ മനസിൽ ഇടം നേടിയ ആളാണ് തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്. ഇപ്പോൾ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പ് ആണ് വൈറൽ ആയിരിക്കുന്നത്.

Thiruvananthapuram Mayer V K Prashanth

മേയർ വി കെ പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വായിക്കാം

സ്നേഹത്തിന് ഇത്ര മധുരമോ?
തിരുവനന്തപുരം നഗരസഭയിൽ
നിന്ന് കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് ഹൽവയാണിത്….
ഞങ്ങൾ കയറ്റി അയച്ച സാധനങ്ങളെക്കാൾഭാരമുണ്ടിതിന് …. സ്നേഹത്തിന്റെ ഭാരം
ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ
നന്ദി അറിയിക്കുന്നു

പ്രളയ കാലത്ത് മേയർ പ്രശാന്ത് ചെയ്ത കാര്യങ്ങൾക്ക് കേരളം ജനത എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. അദേഹം രാഷ്ട്രീയക്കാരനിൽ ഉപരി ഒരു നല്ല മനുഷ്യ സ്നേഹിയാണ്. ചിലർ രാഷ്ട്രിയവും മതവും അസോസിയേഷനും ഒക്കെ നോക്കി പിരുവുകളും സഹായവും എത്തിച്ചപ്പോൾ മേയർ ബ്രോ ടണ് കണക്കിനും ട്രക്ക് കണക്കിന് സാധനങ്ങളും ഒരു രാഷ്ട്രീയ പാര്ടികളുടെയോ മത സംഘടനയുടെയോ അസോവിയേഷന്റെയോ പേരില്ലാതെ സ്നേഹത്തിന്റെ പേരിൽ അയച്ചു കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here