ഖാലിദ്‌ റഹ്മാന്റെ റിയലിസ്റ്റിക്ക്‌, ക്ലാസിക്ക് ‘ഉണ്ട’.

0
75

ഇലക്ഷൻ ഡ്യൂട്ടിക്കായി കേരളത്തിൽ നിന്ന് അത്യാവശ്യത്തിനു മാത്രം ഉണ്ടകളുമായി ചത്തിസ്‌ഗഡ്ഡിലെ ബസ്താറിലേക്‌ പോകുന്ന ഒരു കൂട്ടം പോലീസുകാരുടെ അവസ്ഥയാണ്‌ ‘ഉണ്ട’.

എടുത്ത്‌ പറയാൻ പാകത്തിന്‌ സംഭവവികാസങ്ങൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും ആദ്യ പകുതി റോക്കറ്റ്‌ സ്പീഡിലായിരുന്നു തീർന്നത്‌. സിറ്റുവേഷണൽ നർമ്മങ്ങൾ എല്ലാം രസകരമായിരുന്നു. ആദ്യ കുറച്ച്‌ സമയം കൊണ്ട്‌ തന്നെ കഥാപാത്രങ്ങൾ തമ്മിലുള്ള ഇഴയടുപ്പം ക്രിസ്റ്റൽ ക്ലിയറാക്കി ഡെലിവർ ചെയ്തത്‌ നന്നായിരുന്നു.

എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യത്തിനു സ്പേയ്സ്‌ അവകാശപ്പെടാൻ കഴിയുന്ന ചിത്രമാണ്‌ ഉണ്ട. അസാമാന്യ പ്രകടനങ്ങൾ കാഴ്ച വെക്കാനും വിധമുള്ള കഥാപാത്രരൂപീകരണം അല്ലായിരുന്നുവെങ്കിലും എല്ലാവരും നന്നായി തന്നെ ചെയ്തു. പ്രത്യേകിച്ച്‌ അർജ്ജുൻ അശോകൻ,ഷൈൻ ടോം ചാക്കോ, പേരറിയാത്ത സുഡാനിയിലെ ഡ്രൈവർ കഥാപാത്രം ചെയ്തയാൾ എന്നിവരുടേത്‌. രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച്‌ ഒരു ഫ്രെയിമിൽ കാണാൻ തന്നെ ഒരു ഭംഗിയുണ്ടായിരുന്നു. കുറേ നാളുകൾക്ക്‌ ശേഷം അമാനുഷികൻ അല്ലാത്ത മമ്മൂട്ടിയെ സ്ക്രീനിൽ കാണാനായി എന്നതിൽ സന്തോഷമുണ്ട്‌. വെടിയുണ്ടകളെ ഭയക്കുന്ന, ഇതുവരെ വെടി ഉതിർത്തിട്ടില്ലാത്ത തോക്കുകളെ എങ്ങനെ നേരിടണമെന്ന് മുൻ പരിചയമില്ലാത്ത എസ്‌.ഐ മണിയായി മമ്മൂട്ടി മികച്ച പ്രകടനമായിരുന്നു. ക്രൂണാൽ ചന്ദ്‌ ആയി വേഷമിട്ടയാളും നന്നായിരുന്നു.

പല സീനുകളെയും ബൂസ്റ്റ്‌ ചെയ്യുന്നതിൽ പ്രശാന്ത്‌ പിള്ളയുടെ ബാക്ഗ്രൗണ്ട്‌ സ്കോർ വഹിച്ച പങ്കും ചില്ലറയല്ല. പ്രത്യക്ഷത്തിൽ പൊള്ളയെന്ന് തോന്നുമെങ്കിലും ഇരുത്തി ചിന്തിക്കണ്ട പല വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്‌. പ്രത്യേകിച്ച്‌, വയനാട്ടിലെ ആളുകൾ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകളും, നോർത്ത്‌ ഇന്ത്യയിലെ ഇലക്ഷൻ പ്രൊസീഡ്യേഴ്സും, കള്ളവോട്ടും, വോട്ട്‌ തിരിമറിയും, കേരളത്തിൽ നിന്ന് ഇലക്ഷൻ ഡ്യൂട്ടിക്കായി പോകുന്ന പോലീസുകാരുടെ അവസ്ഥയും മറ്റും നന്നായി പ്രതിപാദിച്ചിട്ടുണ്ട്‌.

ഖാലിദ്‌ റഹ്മാന്റെ രണ്ടാമത്തെ ചിത്രവും മികച്ചത്‌ തന്നെയാണെന്ന് നിസംശയം പറയുവാനാകും. താരതമ്യേന രണ്ടാം പകുതിയാണ്‌ മികച്ച്‌ നിന്നത്‌. കേരളാ പോലീസിന്‌ പിടിച്ച്‌ നിക്കാൻ ലാത്തി തന്നെ ധാരാളം എന്നും ചിത്രം പറയുന്നുണ്ട്‌. ആക്ഷൻ ഹീറോ ബിജു കാണിച്ച്‌ തന്നത്‌ റിയലിസ്റ്റിക്ക്‌ പോലീസ്‌ സ്റ്റേഷനും അനുബന്ധ സംഭവങ്ങളുമാണെങ്കിൽ ‘ഉണ്ട’യിലത്‌ ഇലക്ഷൻ ഡ്യൂട്ടിയും അവസ്ഥകളും അവരുടെ കഷ്ടപ്പാടുകളുമാണ്‌. പ്രത്യേകിച്ച്‌, ഇതിന്റെ ബേസിക്ക്‌ ത്രെഡ്‌ നടന്നൊരു സംഭവം ആണെന്നത്‌ ഉണ്ടയുടെ മാറ്റ്‌ കൂട്ടുന്നു.

RATING : 4/5

സാറേ, ഉണ്ടയും സാധനങ്ങളും വന്നോ !?

ഉണ്ടയുമില്ല ഒരു അണ്ടിയുമില്ല..! That Dialogue 😎

LEAVE A REPLY

Please enter your comment!
Please enter your name here