ആസിഫ് അലി നായകനാവുന്ന അണ്ടർവേൾഡിന്റെ രണ്ടാം ടീസർ എത്തി

0
22

ആസിഫ് അലിയെയും ഫർഹാൻ ഫാസിലിനെയും നായകനാക്കി അരുൺ കുമാർ അരവിന്ദ് സംവിധാനം നിർവഹിക്കുന്ന അണ്ടർവേൾഡിന്റെ രണ്ടാം ടീസർ എത്തി. വളരെ ഇന്റൻസ് ആയ ബിജിഎം, സ്റ്റെലിഷ് ഫ്രെയിംസ് എന്നിവയുടെ കാര്യത്തിൽ അണ്ടർവേൾഡിന്റെ രണ്ടാം ടീസറും ഒട്ടും പുറകില്ല. കോമ്രേഡ് ഇൻ അമേരിക്കയുടെ തിരക്കഥ ഒരുക്കിയ ഷിബിൻ ഫ്രാൻസിസ് ആണ് അണ്ടർവേൾഡിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഗ്യാങ്സ്റ്റർ ക്രൈം ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് സൂചനകൾ. ആസിഫ് അലിക്കും ഫർഹാൻ ഫാസിലിനും പുറമേ നടനും സംവിധായകനുമായ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹൗസ് വിതരണം ചെയ്യുന്ന അണ്ടർവേൾഡ് നവമ്പർ ഒന്നിന് തീയേറ്ററുകളിലെത്തും.

ക്രിട്ടിക്കലി ഒരുപാട് പ്രശംസകൾ ലഭിച്ചിട്ടുള്ളവയാണ് അരുൺകുമാർ അരവിന്ദ് മുൻപ് സംവിധാനം നിർവഹിച്ചിട്ടുള്ള സിനിമകൾ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും കാറ്റും എല്ലാം അതിന് ഉദാഹരണങ്ങളാണ്. കാറ്റ് എന്ന ചിത്രത്തിൽ ആസിഫ് അലി നൂഹ് കണ്ണ് എന്ന പ്രധാന കഥാപാത്രം ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് ആസിഫ് അലിയും അരുൺ കുമാർ അരവിന്ദും ഒന്നിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here