ആസിഫ് അലി നായകനാകുന്ന അണ്ടർവേൾഡിന്റെ സ്റ്റൈലിഷ് ട്രെയ്‌ലർ എത്തി

0
34

യുവനടന്മാരിൽ മുന്നിൽ നിൽക്കുന്ന ഒരു താരമാണ് ആസിഫ് അലി. സെലെക്ഷന്റെ കാര്യത്തിൽ ആസിഫ് ഈ വർഷം മുന്നേറുകയാണ്. ആസിഫ് അലിയുടേതായി ഈ വർഷം റിലീസ് ചെയ്ത ആദ്യ ചിത്രം വിജയ് സൂപ്പറും പൗർണമിയും ആണ്. ജിസ് ജോയ് സംവിധാനം നിർവഹിച്ച ഈ ചിത്രം ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി. പിന്നീട് വന്ന കക്ഷി അമ്മിണിപിള്ള ഒരു വ്യത്യസ്ത പ്രമേയത്തെ അവതരിപ്പിച്ച് കയ്യടി നേടി.


ഇനി ആസിഫ് അലിയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രമാണ് അണ്ടർവേൾഡ്. കാറ്റിന് ശേഷം അരുൺ കുമാർ അരവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഇത്. ആസിഫ് അലിക്ക് പുറമെ ജീൻ പോൾ ലാൽ, ഫർഹാൻ ഫാസിൽ, സംയുക്ത മേനോൻ, മുകേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് ഏഴ് മണിക്ക് റിലീസ് ചെയ്തു. ഷിബിൻ ഫ്രാൻസിസ് തിരക്കഥ രചിച്ചിരിക്കുന്നു അണ്ടർവേൾഡ് നവംബർ ഒന്നിന് ഫ്രൈഡേ ഫിലിംസ് തീയറ്ററുകളിൽ എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here