ആത്മഹത്യ ചെയ്തവർ ! അപകടത്തിൽ മരിച്ചവർ ! സിനിമയിലെ ഞെട്ടിച്ച ദുരൂഹ മരണങ്ങൾ !

0
1342

മലയാള സിനിമയിൽ തിളങ്ങി നിന്നപ്പോൾ മരിച്ചുപോയ താരങ്ങൾ നിരവധി ആണ്. അകാലത്തിൽ പൊലിഞ്ഞു പോയ ഈ താരങ്ങൾ ആരൊക്കെയാണെന്നും അതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം. കലാഭവൻ മണി പോലുള്ള നായകന്റെ മരണ കാരണം ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.

1.രേഖ മോഹൻ

രേഖ മോഹൻ

ഉദ്യാനപാലകൻ, യാത്ര മൊഴി, നീ വരുവോളം എന്നീ ജനപ്രിയ ചിത്രങ്ങളിലൂടെയും മായമ്മ എന്ന സീരിയലിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായിരുന്നു രേഖ മോഹൻ. 2016 ൽ തിരശൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ആണ് താരത്തെ കണ്ടെത്തിയത്. ഭർത്താവ് മലേഷ്യയിൽ ആയിരുന്നു, ഭർത്താവ് രണ്ടു ദിവസമായി വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയും അവർ ഫ്ലാറ്റിൽ ചെന്നു നോക്കിയപ്പോൾ ഫ്ളാറ്റിലെ കസേരയിൽ മരിച്ച നിലയിൽ ആണ് രേഖ മോഹനെ കണ്ടെത്തിയത്. പോലീസ് എത്തിയപ്പോ മുറി അകത്തു നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. കസേരയിൽ ഇരുന്ന് മേശയിൽ തലവെച്ചിരുന്ന രീതിയിൽ ആണ് രേഖയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് ആദ്യം തോന്നിയെങ്കിലും പിന്നീട് ഹാർട്ട് അറ്റാക്ക് ആണെന്ന് മനസിലാകുകയായിരുന്നു.

2.സിൽക്ക് സ്മിത

സിൽക്ക് സ്മിത

തെന്നിന്ത്യയിലെ മാധകറാണിയായി അറിയപ്പെട്ടിരുന്ന നായികയാണ് സിൽക്ക് സ്മിത. 36 ആമത്തെ വയസിലാണ് സിൽക്ക് സ്മിത മരണപ്പെടുന്നത്, ആത്മഹത്യ ചെയ്യുകയായിരുന്നു താരം. 1996 ൽ ചെന്നൈയിലെ ഫ്ലാറ്റിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ആണ് സിൽക്ക് സ്മിതയെ കാണപ്പെട്ടത്. പ്രണയ നൈര്യാശ്യം മൂലവും, കടവും, മദ്യപാനവും, വിഷാദരോഗവും മൂലവും ആണ് ആത്മഹത്യ എന്ന കുറിപ്പും കണ്ടെടുത്തിരുന്നു. പിന്നീട് ഇവരുടെ ജീവിതം ബോളിവുഡിൽ ഡേർട്ടി പിക്ചർ എന്ന പേരിൽ സിനിമ ആക്കിയിരുന്നു. വളരെ ഞെട്ടൽ ഉണ്ടാഖ്യാ മരണം ആയിരുന്നു സിൽക്കിന്റേത്, വിജയലക്ഷ്മി എന്നായിരുന്നു സിൽക്ക് സ്മിതയുടെ ആദ്യ പേര്. ചെറുപ്പത്തിൽ തന്നെ സ്മിത എന്നു പേര് തിരുത്തുകയാണ് ഉണ്ടായത്. തമിഴിലെ ബന്ധിച്ചക്ക് എന്ന സ്മിതയുടെ ആദ്യ ചിത്രത്തിൽ സ്മിത എന്ന ബാർ ഡാന്സറുടെ വേഷമായിരുന്നു സിൽക്ക് സ്മിതയുടേത്. അതിന് ശേഷമാണ് സ്മിത സിൽക്ക് സ്മിത എന്നു അറിയപ്പെടാൻ തുടങ്ങിയത്.

3.മോനിഷ

മോനിഷ

മലയാളികളുടെ പ്രിയ നടി മോനിഷ വിടപറഞ്ഞിട്ട് 26 വര്ഷങ്ങളോളമായി. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നതുപോലെ ഇന്നും മലയാളികളുടെ മനസ്സിൽ പ്രിയങ്കരിയാണ് മോനിഷ. 1992 ഡിസംബർ 5 ന് പുലർച്ചെ 6 മണിക്ക് നടന്ന കാര് അപകടത്തിൽ ആണ് മോനിഷ മരണപ്പെട്ടത്. 25 ചിത്രങ്ങൾ കൊണ്ട് മലായലികളുടെ മനസിൽ നിറഞ്ഞു തുളുമ്പിയ മോനിഷയ്ക്ക് അന്ന് പ്രായം 21 മാത്രം ആയിരുന്നു. 6 വർഷത്തെ മാത്രം സിനിമ ജീവിതം കൊണ്ട് ഉർവശി അവാർഡ്ഡ് അടക്കം സ്വന്തമാക്കിയിരുന്നു താരം. മലയാളികൾക്ക് ഇന്നും നൊമ്പരം ഉളവാക്കുന്ന മരണമാണ് മോനിഷയുടേത്.

4.മയൂരി

മയൂരി

ആകാശഗംഗ, സമ്മർ ഇൻ ബെത്ലെഹം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മയൂരി. ആകാശഗങ്ങയിലെ യക്ഷി കഥാപാത്രമാണ് മയൂരിയെ കൂടുതൽ ശ്രദ്ധേയാക്കിയത്. 205 ൽ ജൂണ് 16 നാണ് 22 ആം വയസ്സിൽ മയൂരി ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ അണ്ണാ നഗറിലുള്ള വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു മയൂരി. ജീവിതത്തിൽ ഉള്ള പ്രദീക്ഷ നഷ്ടപ്പെറ്റെന്നതിനാലാണ് ആത്മഹത്യ എന്ന കുറിപ്പും ലഭിക്കുകയുണ്ടായി. പക്ഷെ യഥാർത്ഥ മരണകാരണം എന്തെന്നുള്ളത്തിന് ഇപ്പോഴും വ്യക്തതയില്ല.കലാഭവൻ മണി മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയും കണ്ണീരിൽ ആഴ്ത്തുകയും ചെയ്ത മണമായിരുന്നു കലാഭവൻ മണിയുടേത്. 2016 മാർച്ചിൽ ആണ് കലാഭവൻ മണി മരിക്കുന്നത്. 45 വയസ്സായിരുന്നു താരത്തിന്റെ പ്രായം. ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരൾ രോഗം മൂലമുള്ള മരണം എന്നായിരുന്നു പ്രാഥമിക നിഗമനം എങ്കിലും ദുരൂഹുതകളും വിവാദങ്ങളും ഉയർന്നു. മണിയുടെ ശരീരത്തിൽ വിഷമധ്യമായ മീതേനോളും കീടനാശിനിയായ കോൾഡ്‌ബൈർഫോക്‌സിന്റെ അംശവും കണ്ടെത്തിയിരുന്നു. ഇതായിരുന്നു സംശയത്തിന് കാരണം. കൊലപാതകം ആണ് കലാഭവൻ മണിയുടേത് എന്ന ആരോപണവുമായി മണിയുടെ അനുജനും ബന്ധുക്കളും എത്തിയിരുന്നു. മലയാളികളുടെ മനസ്സിൽ നാടന്പാട്ടുമായി കടന്നുകൂടിയ മണിയുടെ മരണം ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

5.കലാഭവൻ മണി

കലാഭവൻ മണി

മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയും കണ്ണീരിൽ ആഴ്ത്തുകയും ചെയ്ത മണമായിരുന്നു കലാഭവൻ മണിയുടേത്. 2016 മാർച്ചിൽ ആണ് കലാഭവൻ മണി മരിക്കുന്നത്. 45 വയസ്സായിരുന്നു താരത്തിന്റെ പ്രായം. ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരൾ രോഗം മൂലമുള്ള മരണം എന്നായിരുന്നു പ്രാഥമിക നിഗമനം എങ്കിലും ദുരൂഹുതകളും വിവാദങ്ങളും ഉയർന്നു. മണിയുടെ ശരീരത്തിൽ വിഷമധ്യമായ മീതേനോളും കീടനാശിനിയായ കോൾഡ്‌ബൈർഫോക്‌സിന്റെ അംശവും കണ്ടെത്തിയിരുന്നു. ഇതായിരുന്നു സംശയത്തിന് കാരണം. കൊലപാതകം ആണ് കലാഭവൻ മണിയുടേത് എന്ന ആരോപണവുമായി മണിയുടെ അനുജനും ബന്ധുക്കളും എത്തിയിരുന്നു. മലയാളികളുടെ മനസ്സിൽ നാടന്പാട്ടുമായി കടന്നുകൂടിയ മണിയുടെ മരണം ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

6.ശ്രീനാഥ്

ശ്രീനാഥ്

മോഹൻലാൽ നായകനായ ശിക്കാർ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ 2010 ഏപ്രിൽ 23നാണ് നടൻ ശ്രീനാഥിനെ കോതമംഗലത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലേഡ് ഉപയോഗിച്ച് കൈ ഞെരമ്പ് മുറിച്ച നിലയിൽ ആയിരുന്നു മൃതദേഹം വലത് കയ്യിക് ബ്ലേഡ് പിടിച്ചിരുന്നു. ഏപ്രിൽ 22 നു സെറ്റിൽ എത്തിയപ്പോൾ അടുത്ത സീൻ 30നെ ഉള്ളു എന്നു പറഞ് ശ്രീനാഥിനെ ചിത്രത്തിന്റെ അണിയറക്കാർ തിരിച്ചയച്ചു എന്നാണ് മൊഴി, ഹോട്ടൽ മുറി ഒഴിയാനും ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിന് കൃത്യ സമയത്ത് ശ്രീനാഥ്‌ ചെല്ലാതിരുന്നതിനാൽ ഒഴിവാക്കുകയായിരുന്നു താരത്തിനെ എന്നു അണിയറക്കാർ പൊലീസിനോട് വിശദീകരിച്ചത്. ഹോട്ടൽ മുറിയിലേക്ക് മടങ്ങിയ ശ്രീനാഥിനെ പിറ്റേന്ന് കൈ മുറിച്ചു ആത്മഹത്യ ചെയ്ത നിലയിൽ കണപ്പെടുകയായിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശ്രീനാഥിനെ ഭാര്യയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു. അസ്വാഭാവിക മരണത്തിനു കേസ് എടുത്തെങ്കിലും ആത്മഹത്യയാണെന്ന ഡോക്ടറുടെ പോസ്റ്റ് മോർട്ടം റിപോർട്ട് കാണിച്ചു കേസ് അവസാനിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here