വൈറൽ പെണ്കുട്ടി വൈഷ്ണവയുടെ ഇന്റർവ്യൂ എടുക്കാൻ പോയ അനുഭവകഥ വിവരിച്ചു യുവാവിന്റെ പോസ്റ്റ്

0
493

അഖിൽ വിഷ്ണു വി എസ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വായിക്കാം.

അങ്ങനെ ഞങ്ങളുടെ ഇന്റർവ്യൂവും വൈറലായി…. 5 മണിക്കൂറിൽ 3 ലക്ഷം റിയൽ ടൈം വ്യൂസ്

ഹാർഡ് വർക്ക് ചെയ്‌താൽ അതിനൊരു ഫലം ഉണ്ടാകുമെന്നു പറയുന്നത് 100% സത്യമായ കാര്യമാണെന്ന് എന്റെ ജീവിതം തെളിയിച്ച ദിവസം. ജന്മാഷ്ടമി ദിനത്തിൽ കള്ള കൃഷ്ണനായി ചുവടുവെച്ചു, നൈസർഗിക ഭാവങ്ങൾ കൊണ്ടും, തേജസ്സുകൊണ്ടും ശ്രീ കൃഷ്ണനെ അനുസ്മരിപ്പിച്ചു “വൈഷ്ണവ” എന്ന തൃശൂർകാരി പെൺകുട്ടിയുടെ ചിത്രങ്ങൾ രാത്രി വെളുത്തപ്പോൾ വൈറലായി. ഇതറിഞ്ഞ അന്ന് രാത്രി തന്നെ വൈഷ്ണവയുടെ നമ്പർ തപ്പിയെടുത്തു രാത്രി 10:45 ആയപ്പോൾ വിളിച്ചു ഇന്റർവ്യൂ ചെയ്യാനുള്ള അനുവാദം ചോദിച്ചു വാങ്ങി. അത് പിന്നെ ഞാൻ ചോദിക്കുമ്പോൾ ഏത് കൃഷ്ണനനാണ് തരാത്തത്.

എന്നിട്ട് കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്ന അവതാരക വീണയെ മൊബൈലിൽ വിളിച്ചു കാര്യം പറഞ്ഞു. നാളെ റെഡി ആയി ഇരുന്നോളാനും പറഞ്ഞു. കൊച്ച് കോളേജ് വിട്ടു വന്നാൽ ഉടനെ അവിടെത്തണം. വൈഷ്ണവ ട്യൂഷൻ എടുക്കുന്നുണ്ട് അതുകൊണ്ട് അത് കഴിഞ്ഞാലേ ഇന്റർവ്യൂ നടക്കൂ. ഞങ്ങൾ ഉച്ചയായപ്പോ മറ്റു ഷൂട്ടുകൾക്ക് നോ പറഞ്ഞ് വീണയെയും, ദീപുവിനും, റോജിനുമായി ഗുരുവായൂർക്ക് പോകാൻ തീരുമാനിച്ചിറങ്ങി. ബൈക്കിൽ പോകാനായിരുന്നു ആദ്യം തീരുമാനിച്ചത് എന്നാൽ പൈപ്പ് ലൈൻ ജംഗ്ഷൻ ആയപ്പോൾ പൊരിഞ്ഞ മഴ… മെട്രോയ്ക്ക് താഴെ സിഗ്നൽ മാറുന്നതും കാത്തു അങ്ങനങ്ങു നിന്നു. ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെട്ടാലേ സമയത്ത് അവിടെ എത്തു. എന്നാൽ ഞങ്ങൾ മറ്റൊരു ഷൂട്ട്‌ കഴിഞ്ഞു ഇറങ്ങുമ്പോൾ ഉച്ച കഴിഞ്ഞു 2:20 മണി ആയി……
ഞാനും റോജിനും ബൈക്ക് ഒതുക്കി ബസ് സ്റ്റോപ്പിൽ കയറി നിന്നു. മഴ കുറയുന്നില്ല. ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ ഒന്നും തന്നെ കാണുന്നില്ല. ആകെ ആശങ്കയായി. സമയം പൊയ്ക്കൊണ്ടിരിക്കുകയാണ്. കൃത്യ സമയത്ത് മൂത്ര ശങ്ക. നാല് പേർക്ക് ബസിനു ടിക്കറ്റെടുക്കാൻ കയ്യിലുള്ള ക്യാഷ് തികയാത്ത കൊണ്ട് എടിഎം ൽ നിന്നു പിൻവലിക്കാൻ തീരുമാനിച്ചു. ക്യാഷ് എടുത്ത ശേഷം ഒന്ന് ബാത്റൂമിലും പോയി വന്നു. സമയം ഏകദേശം മൂന്ന് മണിയോട് അടുക്കുന്നു. ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസിലായി എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ബസുകൾ ലക്ഷ്യമാക്കി ഞങ്ങൾ ഇടപ്പള്ളി ബസ് സ്റ്റോപ്പിലേക്ക് തല്ക്കാലം മഴ നനഞ്ഞു പോകാൻ തീരുമാനിച്ചു.

ഇന്റർവ്യൂ കാണാൻ മറക്കേണ്ട : 👉

അങ്ങനെ മഴ നനഞ്ഞു അവിടെപ്പോയി കാത്തു നിന്നിട്ടും ഫലമുണ്ടായില്ല.ബസ്‌ വരുന്നില്ല. മഴ ആയതിനാൽ ക്യാമറ നനയും, അതോർത്തു ദീപുവും, റോജിനും ബസിൽ തന്നെ പോകുവാൻ തീരുമാനിച്ചു. ഞാനും, വീണയും രണ്ടും കല്പ്പിച്ചു ബൈക്കിൽ പോകുവാൻ തീരുമാനിച്ചു. വണ്ടി തിരിച്ചു പമ്പിൽ കയറി 500 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം ഞങ്ങൾ ഇടപ്പള്ളിയിൽ നിന്നും ഗൂഗിൾ മാപ്പിട്ട് ഗുരുവായൂരിലേക്ക് പുറപ്പെട്ടു. വീണ പിന്നിൽ ഇരുന്ന് വഴി പറഞ്ഞു തന്നു, കുറച്ച് കഴിഞ്ഞപ്പോൾ മഴ കുറഞ്ഞു. തലേന്ന് ലേറ്റ് ഷൂട്ട് ആയതിനാൽ ഞങ്ങൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. ഒരുതരത്തിൽ മഴ വന്നത് എന്റെ ഉറക്കം കളയാൻ സഹായകമായി എന്ന് പറയാം

ഞങ്ങൾ അങ്ങനെ 5:30 അടുത്ത് ഗുരുവായൂരില് എത്തി. പിന്നീട് ഞാൻ വൈഷ്ണവയെ ഫോണിൽ വിളിച്ചു കൃത്യമായ സ്ഥലം മനസ്സിലാക്കി. സംശയം തോന്നിയത് വഴിയിൽ കണ്ടവരോട് ചോദിച്ചും 15 മിനിറ്റിനുള്ളിൽ വൈഷ്‌ണവയുടെ വീട്ടിൽ എത്തി. വീട്ടുകാർ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു. ഞങ്ങളെ സ്വീകരിക്കാൻ പൂമുഖത്ത് ഒരുപറ്റം കുട്ടി കൃഷ്ണന്മാരുണ്ടായിരുന്നു. വൈഷ്ണവ എന്ന മാളു ട്യൂഷൻ പഠിപ്പിക്കുന്ന കുട്ടികളാണവർ. പതിവില്ലാത്ത അതിഥികളെ കണ്ടു അൽപ്പം ആശങ്കയോടെ ഒളി കണ്ണിട്ട് അവർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

വീട്ടുകാരുമായി സംസാരിച്ചു ഇരിക്കുന്ന നേരത്താണ് റോജിന്റെയും, ദീപുവിന്റെയും കോളുകൾ വന്നത്. വൈഷ്ണവയുടെ അച്ഛൻ സുനിലിന്റെ കയ്യിൽ ഫോൺ കൊടുത്തു. ഗുരുവായൂരിൽ നിന്നും ഓട്ടോയിൽ കയറിയ അവർക്ക് അദ്ദേഹം വഴി പറഞ്ഞ് കൊടുത്തു.

അതിന്റെ ഇടയിലാണ് പ്രിത്വിരാജ് നെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ യിലെ വില്ലനെ ഇന്റർവ്യൂ ചെയ്യാൻ ചെന്നൈയിൽ നിന്നും അഭിപ്രായം ചോദിച്ചത്. അദ്ദേഹം കേരളത്തിൽ ഉണ്ടെങ്കിൽ പ്രൊഡ്യൂസറുടെ അനിയൻ Justin Stepehen നെ വിളിച്ചു ചോദിക്കാമെന്ന് വിചാരിച്ചു വിളിച്ചു. പുള്ളിക്കാരൻ നമ്പർ അയക്കാമെന്നു പറഞ്ഞ് ഫോൺ വെച്ചു. അപ്പോഴാണ് രാവിലെ ജനം ടിവി ഒരു വാർത്ത കൊടുത്ത കാര്യം വൈഷ്ണവയുടെ വീട്ടുകാർ പറഞ്ഞത്. തൃശ്ശൂർ ജനം ടിവിയുടെ റിപ്പോർട്ടർ മിഥുൻ അയ്യപ്പൻ എന്റെ PG ജേർണലിസം സഹപാഠിയും, സഹമുറിയനുമായിരുന്നു. ത്യശ്ശൂർ വന്നിട്ട് അവനെ വിളിച്ചില്ലെങ്കിൽ അവനറിഞ്ഞാൽ പരാതി പറയും. അങ്ങനെ അവേനയും വിളിച്ചു കാര്യങ്ങൾ തിരക്കി. അവൻ അന്ന് രാവിലെ എടുത്ത വാർത്ത യുടെ കാര്യം പറഞ്ഞു. അങ്ങനെ വിശേഷങ്ങൾ പറഞ്ഞു ഫോൺ വെച്ചു. അപ്പോഴേക്കും റോജിനും, ദീപുവും എത്തിക്കഴിഞ്ഞു. ഞങ്ങൾ ഉടനെ തന്നെ വീട്ടിൽ ക്യാമറയും, ലൈറ്റുകളുമെല്ലാം വെച്ച് റെഡി ആക്കി. വീണ അറിയാവുന്ന പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വണ്ടിയുടെ പിന്നിൽ ഇരുന്ന് മൊബൈലിൽ റിസേർച് നടത്തിയ ഓർമ്മയും വെച്ച് ഇന്റർവ്യൂവിന് റെഡി ആയി. അങ്ങനെ ഇന്റർവ്യൂ തുടങ്ങി.. മുപ്പതു മിനിറ്റോളം നീണ്ടു നിന്ന ഇന്റർവ്യൂ അവസാനിച്ചപ്പോൾ ഏകദേശം 7:30 ആയിട്ടുണ്ടാകും. കഴിഞ്ഞ ഉടനെ വേഗം പോകാം ഇനിയും ലേറ്റ് ആയാൽ അവളെ വീട്ടിൽ നിന്നും ഇറക്കി വിടുമെന്ന് പറഞ്ഞ് ധൃതി കൂട്ടി. ഞാൻ വണ്ടി എടുത്തു വൈഷ്ണവയ്ക്കും, കുടുംബത്തിനും മറ്റു കൊച്ച് കൂട്ടുകാർക്കും ടാറ്റ പറഞ്ഞ് അവിടെ നിന്നും തിരികെ പുറപ്പെട്ടു. ഞങ്ങൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഇറങ്ങുമ്പോൾ ട്യൂഷൻ പഠിക്കുന്ന കുട്ടികളെ കൊണ്ടുപോകാൻ അവരുടെ അമ്മമാർ വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു. അവരുടെയൊക്കെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം അലതല്ലുന്നത് കാണാമായിരുന്നു. റോജിനും ദീപുവും പിന്നാലെ എത്തിക്കോളാമെന്നു പറഞ്ഞു. അങ്ങനെ ഗൂഗിൾ മാപ്പ് ഇട്ട് വീണ്ടും തിരികെ പോരാൻ തുടങ്ങി.

മഴ വീണ്ടും കനത്തു തുടങ്ങി. എന്ത് ചെയ്യണമെന്ന് അറിയില്ല. വീണ മഴ നനഞ്ഞാൽ പനി പിടിക്കും. അടുത്ത ദിവസം ഇന്റർവ്യൂ എടുക്കാനുള്ള പ്ലാൻ ഒക്കെ കുളമാകുമെന്നു എന്നെ ഓർമ്മിപ്പിച്ചു. വഴിയിൽ മൂന്നാലിടത്തു മഴ കുറയാൻ കയറി നിന്നു. അവസാനം നടപടി ആകുന്ന മട്ടില്ല എന്ന് മനസ്സിലായപ്പോൾ എറണാകുളം പോകുന്ന ഏതെങ്കിലും ബസിൽ കയറ്റി വിടാൻ തീരുമാനിച്ചു. അങ്ങനെ ഒരു ആലപ്പുഴ ബസിനു കൈ കാണിച്ചു. എന്റെ മൊബൈൽ തിരികെ തന്ന് അവൾ ബസിൽ യാത്രയായി. അവൾ പോയപോക്കിൽ എന്റെ ജാക്കറ്റും കൊണ്ടാണ് പോയത്. ഞാൻ ബാഗ് ഫ്രണ്ടിൽ ഇട്ട് 70 കിലോമീറ്റർ ലക്ഷ്യമാക്കി യാത്ര തുടർന്നു. ഹെൽമെറ്റ്‌ വെച്ചതുകൊണ്ട് തല മാത്രം നനഞ്ഞില്ല. അങ്ങനെ ഒരു പതിനൊന്നര ആകാറായപ്പോഴേക്കും ഞാൻ ഇടപ്പള്ളി എത്തി. ആദ്യം കാണുന്ന കടയിൽ കയറി ഭക്ഷണം കഴിക്കുകയായിരുന്നു ലക്ഷ്യം. എന്തെന്നാൽ ഞാനും ദീപുവും അന്നേ ദിവസം ഓരോ കോഴിമുട്ട പുഴുങ്ങി വെള്ള മാത്രം കഴിച്ചിട്ടാണ് റൂമിൽ നിന്നും ഇറങ്ങിയത്. പിന്നെ പച്ചവെള്ളം പോലും കുടിച്ചിട്ടുണ്ടായിരുന്നില്ല. തലകറക്കമാണോ, കാഴ്ചയുടെ കുഴപ്പമാണോ ഒന്നുമറിയാത്ത അവസ്ഥ.

കടയിൽ കയറി ഒരു ചിക്കൻ ബിരിയാണി അകത്താക്കി ഞാൻ റൂമിലേക്ക്‌ തിരിച്ചു. ഈ മഴ നനഞ്ഞോണ്ടേ ഇരുന്നാൽ കുഴപ്പമില്ല.. എന്നാൽ മഴ നനഞ്ഞിട്ട് എവിടേലും കയറി നിന്നിട്ട് മഴ ഇല്ലാത്തപ്പോ വണ്ടി ഓടിച്ചാൽ തണുത്തു വിറച്ചു പോകും ! അങ്ങനെ 12:30 ആയപ്പോൾ ഞാൻ റൂമിൽ എത്തി. കയ്യിലും ബാഗിലുമുള്ള സാധനങ്ങളൊക്കെ വെള്ളം തുടച്ചു വൃത്തിയാക്കിയ ശേഷം ഉണക്കാൻ വെച്ചു. തുടർന്നു പോയി മേലൊക്കെ കഴുകി. മൊബൈലിൽ നോക്കി ഇരുന്നു. ഒന്നര ആയപ്പോൾ വീണ വീട്ടിൽ എത്തിയതായി ചാനൽ ഗ്രൂപ്പിൽ Update കണ്ടു. ദീപുവിനെയും, റോജിനെയും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌. അവർ വന്നിട്ട് വേണം എനിക്ക് കിടന്നുറങ്ങാൻ. കുറച്ച് സമയം കഴിഞ്ഞപ്പോൾ ദീപു വിളിച്ചു. കയ്യിലെ പൈസ തികയാഞ്ഞതിനാൽ ട്രെയിനിൽ ആണ് വന്നതെന്നും. ആലുവ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണെന്നും പറഞ്ഞു. തിരികെ വരാൻ ഇനിയും ക്യാഷ് വേണം. റോജിൻ ആണെങ്കിൽ പഴ്സും എടുത്തിട്ടില്ല. ഞാൻ ദീപുവിന് ഗൂഗിൾ പേ വഴി ക്യാഷ് അയച്ചു കൊടുത്തു. എന്നിട്ട് അവർ ഇപ്പൊ വരും, വരുമെന്നും പറഞ്ഞു കാത്തിരിപ്പായി. ഞാൻ ഉറങ്ങിപ്പോയാൽ ആനകുത്തിയാലും ഞാൻ എനിക്കില്ല. വാതിൽ അടയ്ക്കാതെ കിടക്കാനും പറ്റില്ലല്ലോ.

ശ്ശെടാ …വരേണ്ട സമയം കഴിഞ്ഞിട്ടും അവരെ കാണാതായപ്പോൾ ഞാൻ റോജിനെ വിളിച്ചു. എവിടാണെന്നു ചോദിച്ചു, അവൻ വീട്ടിലാണെന്നും ദീപുവിനെ ഇടപ്പള്ളി യിൽ ഇറങ്ങി എന്നും പറഞ്ഞു. ദീപു ഇന്റർവ്യൂ ചെന്നൈയിലേക്ക് അയച്ചു കൊടുക്കാൻ ഓഫീസിലേക്ക് പോയി എന്നും പറഞ്ഞു. എന്നാൽ രാത്രി രണ്ടര ആയില്ലേ ,ഇനി നാളെ അയക്കാമെന്നു ഞാൻ കരുതി ഗ്രൂപ്പിൽ സന്ദേശമിട്ടു. MD യും അതിനെ അനുകൂലിച്ചു. എന്നാൽ എന്റെ കയ്യിൽ ഇരിക്കുന്ന വിശ്വൽ എത്ര പ്രാധാന്യം ഉള്ളതാണെന്ന് എനിക്കറിയാം ഓഫീസിൽ എത്തിയ ഉടനെ അയച്ചേക്കാം എന്ന് ദീപുവിന്റെ “മാസ്സ് മെസ്സേജ്” ഗ്രൂപ്പിൽ. ശ്ശെടാ ഇവന് ഇനി പട്ടിണി കിടന്നു പ്രാന്തായതാണോ? ഞാനും ചിന്തിച്ചു.

അങ്ങനെ ദീപു അവിടെ കുത്തി ഇരുന്നു വിശ്വൽ അയച്ചു. അത് കഴിഞ്ഞു തിരികെ വരുമെന്ന് കരുതി ഞാനും ഇരുന്നു. എവിടുന്നു അവസാനം ഉറക്കം വന്നു തൂങ്ങിയപ്പോൾ ഞാൻ കിടന്നുറങ്ങി. രാവിലെ കാളിങ് ബെൽ. ഞാൻ എണീറ്റ്‌ പോയി കതകു തുറന്നു. പ്രത്യേകിച്ച് ക്ഷീണം ഒന്നുമില്ലാതെ ദീപു മുൻപിൽ നിക്കുന്നു. വാതിലടച്ചു ഞാൻ വീണ്ടും പോയി കിടന്നുറങ്ങി.. അടുത്ത ഇന്റർവ്യൂ ചെയ്യാൻ ഏത് സമയവും റെഡി ആയിട്ടാണ് കിടപ്പ്. കുളിച്ചൊരുങ്ങി ഇന്സേര്ട്ട് ഒക്കെ ചെയ്ത്. പക്ഷേ എന്തോ ആ ദിവസം പ്ലാൻ ചെയ്ത പദ്ദതികൾ എല്ലാം മാറി. പിന്നീട് ഞാൻ പുറത്തൊരു മീറ്റിംഗിന് പോയി വന്നപ്പോഴേക്കും വീഡിയോ ഇറങ്ങിയിരുന്നു. നോക്കുമ്പോൾ ലക്ഷം വ്യൂസ് കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഞങ്ങളുടെ ടീം എടുത്ത ഒരു ഇന്റർവ്യൂ മണിക്കൂറുകൾക്കുള്ളിൽ ഓൺലൈനിൽ വൈറലായി തുടങ്ങി. ഇപ്പോൾ 12 മണിക്കൂറിൽ 1 മില്യൺ Real Time കാഴ്ചക്കാരെയും സ്വന്തമാക്കി. ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ഞങ്ങൾക്ക് നൽകാൻ പറ്റിയ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. എഴുത്തിന്റെ ദൈർഖ്യമേറുന്നതിനാൽ ചുരുക്കുന്നു. മറക്കാനാകാത്ത ദിനങ്ങളിൽ ഒന്ന്. എല്ലാവർക്കും ഒരായിരം നന്ദി …
Akhil Vishnu V S

ഗുണപാഠം: ഹെൽമെറ്റ് വെച്ചാൽ മഴയത്ത് പനി പിടിക്കില്ല

ഇതായിരുന്നു ആ യുവാവിന്റെ കുറിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here