പിറന്നാള്‍ ആഘോഷം ന്യൂയോര്‍ക്കില്‍; നയന്‍താരയെ ചേര്‍ത്തുപിടിച്ച്‌ വിഘ്‌നേഷ്

0
16

തെന്നിന്ത്യയിലെ സൂപ്പര്‍ പ്രണയജോഡികളാണ് നയന്‍താരയും വിഘ്‌നേഷും. നയന്‍താരയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുകയാണ് പ്രണയജോഡികള്‍. നാളെയാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറിന്റെ പിറന്നാള്‍. പ്രണയത്തിലായതിന് ശേഷമുള്ള എല്ലാ വര്‍ഷവും തന്റെ തങ്കത്തിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കാന്‍ വിഘ്‌നേഷ് മറക്കാറില്ല. ഇത്തവണ ഇരുവരും പിറന്നാള്‍ ആഘോഷത്തിനായി ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് വെക്കേഷനില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ്.

നയന്‍താരയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ളതാണ് ഒരു ചിത്രം. ഈ ആകാശവും അവളുടെ ചിരിയും സ്വപ്‌നതുല്യമാണ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലൂടെ ഇരുവരും നടക്കുന്നതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ബര്‍ത്ത്‌ഡേ ഗേള്‍ എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വര്‍ഷത്തെ പിറന്നാളിന് നയന്‍സിന് വിഘ്‌നേഷ് എന്ത് സര്‍പ്രൈസ് ആയിരിക്കും നല്‍കുക എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കഴിഞ്ഞ വര്‍ഷം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. ബെര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ കേക്കും പൂവുകളും ബലൂണുമെല്ലാമായി മനോഹരമായ സര്‍പ്രൈസ് ബര്‍ത്ത്‌ഡേയും വിഘ്‌നേഷ് ഒരുക്കിയിരുന്നു.

ഇത്തവണ പിറന്നാള്‍ ആഘോഷിക്കാനായി നയന്‍താരയും വിഘ്‌നേഷും ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂയോര്‍ക്കില്‍ എത്തിയിരുന്നു. ബോളിവുഡ് സൂപ്പര്‍താരം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനേയും മകളേയും കണ്ടതിന്റെ ചിത്രവും വിഘ്‌നേഷ് പങ്കുവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here