അല്ലു അര്‍ജുന്‍ ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി

0
27

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത സംവിധായകന്‍ സുകുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുക. അല്ലു അര്‍ജുന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

ചിത്രത്തിനായി സംവിധായകന്‍ വിജയ് സേതുപതിയെ സമീപിച്ചതായും താരം സമ്മതിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കും. മൈത്രി മൂവി മേക്കേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം രയലസീമ, നെല്ലോര്‍ എന്നീ പ്രദേശങ്ങളിലെ മണല്‍ മാഫിയയെ ആധാരമാക്കിയാണ്.

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിലും വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്്. ‘സെയ് റാ നരസിംഹ റെഡ്ഡി’ ആണ് താരത്തിന്റെ ഒടുവില്‍ പുറത്തെത്തിയ ചിത്രം. ‘മാമനിതന്‍’ ആണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം.

സുകുമാർ പറഞ്ഞ കഥ വിജയ് സേതുപതിക്ക് ഏറെ ഇഷ്ടമായെന്നും ഈ ചിത്രം ചെയ്യാം എന്ന് അദ്ദേഹം വാക്കാൽ സമ്മതിച്ചു എന്നുമാണ് തെലുങ്കു സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഏതായാലും അല്ലു അർജുൻ- വിജയ് സേതുപതി ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഉള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ആരാധകർ. സംഗ തമിഴൻ, മാമനിതൻ തുടങ്ങി ഒന്നിലേറെ തമിഴ് ചിത്രങ്ങളും വിജയ് സേതുപതിയുടേതായി റിലീസിന് ഒരുങ്ങുകയാണ്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രമാണ് അല്ലു അർജുന്റെ അടുത്ത റിലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here