തലപതി വിജയ്ക്ക് വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതി; പേട്ടക്ക് ശേഷം വില്ലനായി വിജയ് സേതുപതി എത്തുന്നു

0
49

തമിഴിലെ ഏറ്റവും താരമൂല്യമുള്ള താരങ്ങളിൽ ഒരാളാണ് തലപതി വിജയ്. നെഗറ്റീവ് റെസ്പോൺസ് വന്ണ സർക്കാർ എന്ന സിനിമ പോലും 200 കോടി ക്ലബിൽ എത്തിച്ചത് അദ്ദേഹത്തിന്റെ പ്രേക്ഷക പിന്തുണയെ സൂചിപ്പിക്കുന്നു. തമിഴ്നാട്ടിലെ പോലെ തന്നെ കേരളത്തിലും വിജയ്ക്ക് നല്ല.ഫാൻ ബേസ് ഉണ്ട്. ഒരു മമ്മൂട്ടി മോഹൻലാലിന് കിട്ടുന്ന ഓപ്പണിംഗ് ഡേ കളക്ഷൻ വിജയിക്ക് കേരളത്തിൽ നിന്ന് കിട്ടാറുണ്ട്. അറ്റ്ലി സംവിധാനം നിർവഹിച്ച ബിഗിൽ ആണ് വിജയിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രം ദീപാവലി റിലീസ് ആയി തീയറ്ററുകളിൽ എത്തും.


ബിഗിലിന് ശേഷം വിജയ് ചെയ്യുന്ന ചിത്രം ലോകേഷ് കനകരാജ് എന്ന സംവിധായകനൊപ്പമാണ്. പുതുമുഖങ്ങളെ വച്ച്‌ ലോകേഷ് സംവിധാനം നിർവഹിച്ച ആദ്യ സിനിമ മാനഗരം സൂപ്പർഹിറ്റ് ആയിരുന്നു. കാർത്തിയെ നായകനാക്കി സംവിധാനം ചെയ്ത രണ്ടാം ചിത്രം കൈതി റിലീസിന് തയ്യാറെടുക്കുകയാണ്. കൈതിയുടെ ടീസർ മാത്രം കണ്ടാൽ മതി ലോകേഷ് കനകരാജ് എന്ന സംവിധായകൻ്റെ ക്രാഫ്റ്റ് മനസിലാവാൻ. അനൗൺസ് ചെയ്തത് മുതൽ ഒരുപാട് പ്രതീക്ഷയുള്ള ഒരു പ്രൊജക്ട് ആണ് വിജയ്-ലോകേഷ് കനകരാജ് ചിത്രം. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആയിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ പുതിയ ഒരു വാർത്ത എത്തിയിരിക്കുകയിണ്. ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന തലപതി 64ലൂടെ തലപതി വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കാൻ പോവുകയാണ്. ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ ആയിരിക്കും വിജയ് സേതുപതി അവതരിപ്പിക്കുക എന്നാണ് വാർത്തകൾ.

LEAVE A REPLY

Please enter your comment!
Please enter your name here