പോലീസ് വേഷത്തിൽ വീണ്ടും വിജയ് കുമാർ

0
21

വിജയം നേടിയ കുംബാരിസിന് ശേഷം വിജയകുമാർ മികച്ച പോലീസ് വേശം ചെയ്യുന്ന സിനിമയാണ് “കർണൻ നെപ്പോളിയൻ ഭഗത് സിങ്” കുംബാരിസിലെ പപ്പൻ മാത്യു എന്ന കഥ പത്രവും Brothers Day ലെ Dysp – കുരുവിളയും വിജയ് കുമാറിന്റെ അഭിനയ ജീവിതത്തിൽ കൂടുതൽ മികവ് കാണിച്ച ചിത്രങ്ങളായിരുന്നു. കുംബാരിസിന്റെ സാറ്റലൈറ് ഇതിനോടകം തന്നെ സൂര്യ ടീവിസ്വന്തമാക്കി കഴിഞ്ഞു. മുൻപ് ചെയ്ത ചിത്രങ്ങളിൽ നിന്നും പാടം ഉൾക്കൊണ്ടതുകൊണ്ടാകാം വിജയകുമാർ എന്ന നടൻ ഇപ്പോൾ തിരക്കഥക്കു പ്രാധാന്യമുള്ള ചിത്രങ്ങളുടെ ഭാഗമാകുന്നത്. അതിനു ഉദാഹരണമാണ് ജീൻപോൾ പൃഥ്വിരാജ് കൂട്ടുകെട്ടിൽ വരുന്ന ഡ്രൈവിംഗ് ലൈസൻസും നവാഗതനായ ശരത് സംവിധാനം ചെയ്യു്ന കർണൻ നെപ്പോളിയൻ ഭഗത് സിങ്,ഇതിൽ ധീരജ് എന്ന നടനോടൊപ്പം ഒരു മുഖ്യ കഥാപാത്രമാണ് വിജയ് കുമാർചയ്യുന്നു.സ്ഥിരം പോലീസ് വേഷം മടുപ്പുതോന്നുന്നില്ലേ എന്ന ചോദ്യത്തിന് കർണൻ നെപ്പോളിയൻ ഭഗത് സിങ് സിനിമ ലൊക്കേഷനിലെ രസകരമായ ഒരു ബിജു കുട്ടന്റെ സംഭാഷണം വിജയകുമാർ ഓർമയിൽ പെടുത്തി, ലൊക്കേഷനിലെ സംഭാഷണത്തിനിടയിൽ നടൻ നന്ദു പറഞ്ഞു വിജയകുമാർ ഇപ്പോൾ ഒരുപാട് പോലീസ് വേഷങ്ങളായി ലാലേട്ടന്റെയും

മമ്മുക്കയുടെയും പൃഥുരാജിന്റെയും ഒക്കെ കൂടെ ഒരുപാടു പോലീസ് വേഷങ്ങൾ വിജയകുമാർ ചെയ്തല്ലോ റിപ്പീറ്റഷൻ വരുമ്പോൾ മടുപ്പുതോന്നുന്നില്ലേ എന്ന് നന്ദു ചോദിക്കുക ഉണ്ടായി ഇതു കേട്ടുകൊണ്ടിരുന്ന ബിജുക്കുട്ടൻ പറഞ്ഞു ചിലർ യൂണിഫോം ഇടുന്നത് കാണാൻ മലയാളി പ്രേക്ഷകർക്ക് ഇഷ്ട്ടമാണ് അതിൽ പെടുന്ന ആളാണ് വിജയകുമാർ അങ്ങനെ എല്ലാവർക്കും ഈ വേഷം ചെയ്തു വിജയിപ്പിക്കാനും പറ്റില്ല അതെ മമ്മുക്കയുടെയും ലാലേട്ടന്റെയും പൃഥ്വിരാജിന്റേയും ഒക്കെ കൂടെ ഉള്ള പടങ്ങൾ വിജയമായിരുന്നു മലയാളികൾ ഈ പടങ്ങളെല്ലാം ഇരുകൈകളും നീട്ടി സ്വികരിച്ചതുമാണ്,കർണൻ നെപ്പോളിയൻ ഭഗത് സിങ് എന്ന ചിത്രവും മലയാളികൾ ഏറ്റെടുക്കുമെന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ വിശ്വാസം.ഈരാറ്റുപേട്ട ,വാഗമൺ,പല മുതലായ ലൊകേഷനിൽ അണിഞ്ഞൊരുങ്ങുന്ന കർണൻ നെപ്പോളിയൻ ഭഗത് സിങ് ഉടൻ തന്നെ തീയറ്ററുകൾ എത്തിക്കാനുള്ള തിരക്കിലാണ് ഇതിന്റെ അണിയറ പ്രവർത്തകർ വിജയകുമാറിനെ കൂടാതെ വലിയ ഒരു താര നിര തന്നെ ഇതിൽ ഉണ്ട്,നന്ദു,ബിജുക്കുട്ടൻ,ജോയ് മാത്യു,ഇന്ദ്രൻസ്,അബുസലിം,മോളി,അപ്പഹാജി,ബാലാജി എന്നിങ്ങനെ ഒരു നീണ്ട താരനിരതന്നെ ഇതിൽ അണിനിരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here