‘വികൃതി’ കണ്ടതിനു ശേഷം കണ്ണുനിറഞ്ഞ് എൽദോ

0
17

ഇന്നലെ കേരളത്തിൽ ഒരുപാട് സിനിമകൾക്കൊപ്പം റിലീസ് ചെയ്ത ഒരു ചിത്രമാണ് വികൃതി. വളരെയധികം നല്ല നിരൂപക പ്രശംസയും പ്രേക്ഷകാഭിപ്രായവുമാണ് വികൃതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ എംസി ജോസഫ് ആണ്. ഏകദേശം രണ്ട് വർഷം മുൻപ് കൊച്ചിമെട്രോയിൽ മദ്യപിച്ചു ബോധമില്ലാതെ സീറ്റിൽ കിടക്കുന്ന ഒരാൾ എന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടിരുന്നു. വളരെയധികം വയറലായ ആ ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തെ ഒരുപാട് ബാധിക്കുകയും ചെയ്തിരുന്നു. അങ്കമാലി സ്വദേശി എൽദോയുടെ ചിത്രമാണ് അത്തരത്തിൽ പ്രചരിക്കപ്പെട്ടത് ആശുപത്രിയിൽ ആയിരുന്ന അനുജനെ കണ്ട് തിരിച്ചു പോകുന്ന വഴിയിൽ ക്ഷീണം കൊണ്ട് കിടന്ന് പോയപ്പോൾ മറ്റാരോ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തെറ്റായ രീതിയിൽ പ്രചരിക്കപ്പെട്ടത്. സംസാര ശേഷിയും കേൾവി ശേഷിയും ഇല്ലാത്ത എൽദോക്ക് നടന്നതിന്റെ സത്യാവസ്ഥ ആരെയും പറഞ്ഞു മനസിലാക്കാൻ സാധിച്ചില്ല. സത്യം മനസിലാക്കി ഒരുപാട് പേർ എൽദോയോട് മാപ്പ് പറഞ്ഞെങ്കിലും അതിനോടകം അദ്ദേഹത്തിന് ഒരുപാട് നഷ്ടങ്ങൾ സഹിക്കേണ്ടി വന്നിരുന്നു. ആ യാഥാർഥ്യത്തെ ആസ്പദമാക്കിയാണ് എഴുത്തുകാരൻ അജീഷ് പി തോമസ് വികൃതി രചിച്ചത്. റിലീസ് ചെയ്ത ദിവസം തന്നെ എൽദോ വികൃതി കണ്ടിരുന്നു. വെള്ളിത്തിരയിൽ തനിക്ക് നടന്ന ആ സംഭവങ്ങൾ ഒന്നുകൂടി കണ്ടപ്പോൾ എൽദോയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. എൽദോയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത് സുരാജ് വെഞ്ഞാറമ്മൂട് ആണ്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച ആളായി എത്തിയത് സൗബിൻ ഷാഹിറും.

LEAVE A REPLY

Please enter your comment!
Please enter your name here