ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചു വിനായകനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും !

0
266

ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പെണ്കുട്ടിയുടെ പരാതിയിൽ വിനായകൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്നു സൂചന. വയനാട്ടിലെ ദളിത് യുവതികൾക്ക് വേണ്ടി സങ്കടിപ്പിക്കുന്ന ക്യാമ്പിലേക്ക് ക്ഷണിച്ചുകൊണ്ടാണ് യുവതി വിനായകനെ വിളിക്കുന്നത്, എന്നാൽ വിനായകൻ കേട്ടാൽ അറക്കുന്ന തരം അശ്ലീല ചുവയിൽ യുവതിയോട് മറുപടി പറഞ്ഞു എന്നാണ് യുവതിയുടെ ആരോപണം.

ഇതേ തുടർന്ന് യുവതി നൽകിയ പരാതിയിന്മേൽ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും എന്നു പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തെളിവായി യുവതി ഫോണിൽ സംസാരിച്ച കാൾ റെക്കോര്ഡ് പൊലീസിന് നൽകുകയും ചെയ്തു. 4 വകുപ്പുകൾ പ്രകാരം പോലീസ് കേസ് എഫ് ഐ ആർ എഴുതി കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ സൈബർ തെളിവുകൾ ശേഖരിക്കുകയാണ് ഇപ്പോൾ ചെയ്തത്. ഇതേ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here