രാക്ഷസരാജാവിന് രണ്ടാം ഭാഗം; ചിത്രത്തെ കുറിച്ച്‌ വിനയന്‍

0
30

മമ്മൂട്ടിയെ നായകനാക്കി വിനയന്‍ ഒരുക്കിയ ചിത്രമാണ് രാക്ഷസരാജാവ്. 2001 ആഗസ്റ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മിനി സ്‌ക്രീനില്‍ ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ചിത്രത്തില്‍ ദിലീപും കാവ്യാ മാധവനും പ്രധാന കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകാമെന്നാണ് വിനയന്‍ പറയുന്നത്.

‘രാക്ഷസരാജാവിനും രണ്ടാം ഭാഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മമ്മൂട്ടിയെ വെച്ച്‌ രാക്ഷസരാജാവ്, അതിനൊരു കഥ വരെ കണ്ടു വച്ചിട്ടുണ്ട്. തീര്‍ച്ചയായും ചിലപ്പോള്‍ അത് സംഭവിക്കും. അത്ഭുതദ്വീപ്, വാസന്തീം ലക്ഷ്മീം, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയവയെല്ലാം രണ്ടാം ഭാഗത്തിന് സാധ്യതകള്‍ ഉളള ചിത്രങ്ങളാണ്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞു.

വിനയന്റെ തിയേറ്ററുകളിലെത്തിയ ആകാശഗംഗ 2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 20 വര്‍ഷം മുമ്ബ് വിനയന്‍ സംവിധാനം ചെയ്ത ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ചിത്രം. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്ബുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here