വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനായി

0
46

വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനായി. പെണ്‍കുട്ടി ഉണ്ടായ വിവരം താരം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്യ.

വിനീതിന്റെ രണ്ടാമത്തെ കുട്ടിയാണ് ഇത്. ആദ്യത്തേത് മകനാണ്. വിഹാന്‍ എന്നാണ് മകന്റെ പേര്.‘ദിവ്യയ്ക്കും എനിക്കും ഒരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എന്റെ വിഹാന് ഇപ്പോള്‍ ഒരു കുഞ്ഞനുജത്തി കൂടിയുണ്ട്. എല്ലാ പ്രാര്‍ഥനകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി, വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.


ചെന്നൈയില്‍ എന്‍ജിനീയറിംഗ് പഠനത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഐടി ജീവനക്കാരിയാണ് പയ്യന്നൂര്‍ സ്വദേശിയായ ദിവ്യ. 2012ല്‍ ആയിരുന്നു വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും വിവാഹം.

നാല് മാസങ്ങള്‍ക്ക് മുന്‍പാണ് വിനീതിന്റെ സഹോദരനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന് ഒരു മകള്‍ പിറക്കുന്നത്. ആരാധ്യ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ കുറിച്ച് ധ്യാന്‍ ഈ അടുത്ത ദിവസമാണ് പുറത്ത് വിട്ടത്. ഇപ്പോഴിതാ കുടുംബത്തിലേക്ക് വീണ്ടുമൊരു അതിഥി കൂടി എത്തിയതോടെ വീണ്ടുമൊരു താരപുത്രി കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം. വാര്‍ത്ത പ്രചരിച്ചതോടെ കുഞ്ഞതിഥിയ്ക്ക് ആശംസകളുമായി ആരാധകരും എത്തി തുടങ്ങി.

2012 ലായിരുന്നു വിനീത് ശ്രീനിവാസനും ദിവ്യ നാരായണനും വിവാഹിതരാവുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം എട്ട് വര്‍ഷത്തോളം നീണ്ട് നിന്നതിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. 2017 ലായിരുന്നു താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. മകന് വിഹാന്‍ എന്നായിരുന്നു പേരിട്ടത്. മകനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ ഏറെ ആസ്വദിക്കുന്ന താരം പലപ്പോഴും അത്തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അങ്ങനെ ഒരു ചിത്രത്തിലൂടെയാണ് പുതിയ അതിഥി വരുന്ന കാര്യവും അറിയിച്ചത്.LEAVE A REPLY

Please enter your comment!
Please enter your name here