ഇത് ഒരു വിദ്യാലയമാണ്. കറന്റില്ല, പ്രാഥമിക സൗകര്യമില്ല, പൈപ്പില്ല. കിണറ്റിൽ നിന്ന് വെള്ളം കോരിയെടുക്കേണ്ട ദുരവസ്ഥ.

0
232

ഇത് ഒരു വിദ്യാലയമാണ്. കറന്റില്ല, പ്രാഥമിക സൗകര്യമില്ല, പൈപ്പില്ല. കിണറ്റിൽ നിന്ന് വെള്ളം കോരിയെടുക്കേണ്ട ദുരവസ്ഥ.

വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ എ എൽ പി സ്ക്കൂളിന്റെ അവസ്ഥയിതാണ്. ഒന്നും രണ്ടുമല്ല വർഷങ്ങൾ മുപ്പത് കഴിഞ്ഞു ഇവിടെ കറന്റ് എത്തിയില്ല?

നാളെയുടെ ഭാവിയാകേണ്ട കുട്ടികളെ ഇരുട്ടിൽ ഇരുത്തുന്നതിന് ആരെയാണ് പഴിക്കേണ്ടത്? ഇവിടെ കറന്റ് എത്തണം, സൗകര്യങ്ങൾ എത്തണം, പൈപ്പ് പിടിപ്പിക്കണം. കുടിവെള്ളം എത്തണം.

കുട്ടികളുടെ പഠനം ദുരിതത്തിലാകരുത്. ഉടനെ സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇടപെടണം. എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാണ്. ഇതിൽ മാനേജ്മെന്റും സർക്കാരും ഉടനെ ഇടപെടണം.

ഡോ. ഷിനു

വിവരങ്ങൾക്ക് കടപ്പാട് :@Joshitha vattekunnel

LEAVE A REPLY

Please enter your comment!
Please enter your name here